02/05/2026
[fontresizer_tawhidurrahmandear_widget]

ബിജെപി എംഎൽഎമാർക്ക് വനിതാ സംവരണ സമ്മേളനം; നടുറോഡിൽ ആംബുലൻസ് തടഞ്ഞുവെച്ച് ‘വിഐപി’ യാത്ര

 ബിജെപി എംഎൽഎമാർക്ക് വനിതാ സംവരണ സമ്മേളനം; നടുറോഡിൽ ആംബുലൻസ് തടഞ്ഞുവെച്ച് ‘വിഐപി’ യാത്ര

ഡെറാഡൂൺ: രോഗിയെയും കൊണ്ടുള്ള ആംബുലൻസടക്കം നടുറോഡിൽ തടഞ്ഞുവെച്ച് ഉത്തരാഖണ്ഡ് ബിജെപി എംഎൽഎമാരുടെ ‘വിഐപി’ യാത്രയ്ക്ക് രൂക്ഷവിമർശനം. കഴിഞ്ഞ ദിവസം നിയമസഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക സമ്മേളനത്തിന് പോവാനാണ് സൈറൺ മുഴക്കി കൊണ്ട് വന്ന ആംബുലൻസ് വരെ തടഞ്ഞുവെച്ച് എംഎൽഎമാരുടെ വാഹനം കടത്തിവിട്ടത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ബീഹാർ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയെയും നിരവധി പേർ പരിഹസിച്ചു. ആംബുലൻസിന് വഴിമാറികൊടുക്കുന്നതായി അദ്ദേഹം അഭിനയിക്കുകയാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ഗതാഗത കുരുക്കിൽ കുടുങ്ങി കിടക്കുന്ന ആംബുലൻസിന്റെ സൈറൺ കേട്ടിട്ടും ആളുകൾക്ക് ഭാവവ്യത്യാസമില്ലാത്തതും വിമർശനത്തിന് ഇടയായിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 28 ന് ഉത്തരാഖണ്ഡ് നിയമസഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക സമ്മേളനത്തിനിടെയാണ് ഈ സംഭവം. മന്ത്രിമാർക്കും എംഎൽഎമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വിഐപി റൂട്ടുകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് നഗരത്തിൽ ഇത്രയും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവാൻ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് ഗതാഗതം സാധാരണ നിലയിലാകുന്നതുവരെ കാത്തുകിടക്കേണ്ടി വന്നു. എന്നാൽ ആംബുലൻസിലുണ്ടായിരുന്ന രോഗിക്ക് ഈ കാലതാമസം മൂലം എന്തെങ്കിലും അപകടം സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളോ സ്ഥിരീകരണങ്ങളോ പുറത്തുവന്നിട്ടില്ല.

Also read: