11/05/2026
[fontresizer_tawhidurrahmandear_widget]

ധർമ്മടത്ത് പിണറായി വിജയന്‍ അഞ്ചാം റൗണ്ടിലും പിന്നിൽ; ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുൽ റഷീദ്

 ധർമ്മടത്ത് പിണറായി വിജയന്‍ അഞ്ചാം റൗണ്ടിലും പിന്നിൽ; ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുൽ റഷീദ്

കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ധർമ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ. ധർമ്മടത്ത് അഞ്ചാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ 2812 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടം മുതൽ തന്നെ പിണറായി വിജയന് പിന്നോട്ട് പോകേണ്ടി വന്നത് എൽഡിഎഫ് ക്യാമ്പുകളെ അമ്പരപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി മികച്ച ലീഡ് സ്വന്തമാക്കിയ മേഖലകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി കൃത്യമായ വിള്ളൽ വീഴ്ത്തുന്ന കാഴ്ചയാണ് ധർമ്മടത്ത് ദൃശ്യമാകുന്നത്. 2016-ൽ 87,329 വോട്ടുകളും 2021-ൽ അത് 95,522 ആയും ഉയർത്തിയ പിണറായി വിജയന്റെ കരുത്തിന് മുന്നിലേക്കാണ് യുവപോരാളിയായ അബ്ദുൽ റഷീദിനെ കോൺഗ്രസ് കളത്തിലിറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കേരളം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിൽ ധർമ്മടത്തെ ഓരോ വോട്ടും ഇപ്പോൾ നിർണ്ണായകമായി മാറിക്കഴിഞ്ഞു.

Also read: