നടന്‍ സന്തോഷ് കെ. നായര്‍ വാഹനാപകടത്തില്‍ അന്തരിച്ചു
സന്തോഷ് കെ. നായർ
പത്തനംതിട്ട: ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട ഏനാത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന സന്തോഷ് നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. റെയിൻ ഡാൻസ്, കാര്യസ്‌ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.