11/05/2026
[fontresizer_tawhidurrahmandear_widget]

വനിത ഐപിഎസ് ഉദ്യോഗസ്ഥ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തി; സമീപിച്ചത് 40 പുരുഷന്മാർ

 വനിത ഐപിഎസ്  ഉദ്യോഗസ്ഥ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തി; സമീപിച്ചത് 40 പുരുഷന്മാർ

ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവം. മൽകജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് പുലർച്ചെ 12:30 മുതൽ 3:30 വരെ ദിൽസുഖ്‌നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരിയുടെ വേഷത്തിൽ പരിശോധന നടത്തിയത്.

വെറും മൂന്ന് മണിക്കൂറിനുള്ളിൽ 40 പുരുഷന്മാരാണ് ലൈംഗിക ചുവയോടെ കമ്മീഷണറെ സമീപിച്ചത്. ഇതിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്നു. സമീപിച്ചവരിൽ ഭൂരിഭാഗം പേരും ലഹരിമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാധാരണ വേഷത്തിൽ നിന്ന സുമതിയെ തിരിച്ചറിയാതെ മോശമായി പെരുമാറിയവരെയെല്ലാം പരിസരത്ത് മഫ്തിയിലുണ്ടായിരുന്ന പോലീസ് സംഘം ഉടനടി കസ്റ്റഡിയിലെടുത്തു.

രാത്രികാല പട്രോളിങ്ങിന്റെ കാര്യക്ഷമത പരിശോധിക്കാനാണ് താൻ നേരിട്ടിറങ്ങിയതെന്നും, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഈ ദൗത്യത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചുവെന്നും കമ്മീഷണർ വി. സുമതി വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

Also read: