02/06/2026
[fontresizer_tawhidurrahmandear_widget]

‘മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്; വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് നേടി’: അഖിൽ മാരാർ

 ‘മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്; വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് നേടി’: അഖിൽ മാരാർ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ വാഗ്ദാനങ്ങൾക്കെതിരെ സംവിധായകൻ അഖിൽ മാരാർ. മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ സുപ്രീം കോടതിയുടേതടക്കം കൃത്യമായ വിധിന്യായങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി.

അധികാരത്തിൽ എത്തുന്നതിനായി വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം താൻ മുൻപ് രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തിരുന്നുവെന്നും, ആരെയും പറ്റിച്ച് അധികാരത്തിൽ വരാൻ ആഗ്രഹമില്ലാത്തതിനാൽ അദ്ദേഹം ഇതിന്റെ നിയമവശങ്ങൾ തനിക്ക് വ്യക്തമാക്കി തന്നിരുന്നുവെന്നും അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പണ്ട് താനും ഒരു വണ്ടി ഭ്രാന്തനായിരുന്നുവെന്നും എട്ടുമാസമെടുത്ത് സ്വയം ഡിസൈൻ ചെയ്ത ജീപ്പ് കാരണം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ഏറെ വഴക്കിട്ടിട്ടുണ്ടെന്നും ഓർമിപ്പിച്ചാണ് അഖിൽ മാരാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Also read: