02/06/2026
[fontresizer_tawhidurrahmandear_widget]

2006 മെയ് 18 ന് VSന്‍റെ സത്യപ്രതിജ്ഞ, ഇന്ന് VD സതീൻ്റെ; അർത്ഥവത്തായ യാദൃശ്ചികത തോന്നുന്നു: വി എ അരുണ്‍ കുമാര്‍

 2006 മെയ് 18 ന് VSന്‍റെ സത്യപ്രതിജ്ഞ, ഇന്ന് VD സതീൻ്റെ; അർത്ഥവത്തായ യാദൃശ്ചികത തോന്നുന്നു: വി എ അരുണ്‍ കുമാര്‍

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശന് ആശംസകളുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. അധികാരം പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി.എസ്. അച്യുതാനന്ദൻ കാണിച്ചുതന്നതെന്നും വി.ഡി. സതീശൻ്റെ ദീർഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെയെന്നും വി.എ. അരുൺ കുമാർ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് 2006 ൽ ഇതേ മെയ് 18 നായിരുന്നു വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതെന്നും അരുൺ സൂചിപ്പിക്കുന്നുണ്ട്.

“സാധാരണക്കാരൻ്റെ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിൻ്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയിൽ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇതേ മെയ് 18-ന് വി.ഡി. സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത‌് ചുമതലയേൽക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു”, എന്നാണ് അരുൺ കുമാർ കുറിച്ചത്.

വി.എ. അരുൺ കുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു:

“ഇന്ന് മെയ് 18. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി വിഎസ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിൻ്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയിൽ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശൻ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത‌് ചുമതലയേൽക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അർത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.

Also read: