02/06/2026
[fontresizer_tawhidurrahmandear_widget]

‘ദാമോദര മേനോൻ എന്നത് അച്ഛന്റെ പേര്, അത് പറഞ്ഞതിൽ എന്താണ് കുഴപ്പം?’ ജാതിവാൽ വിവാദത്തിൽ വി.ഡി സതീശൻ

 ‘ദാമോദര മേനോൻ എന്നത് അച്ഛന്റെ പേര്, അത് പറഞ്ഞതിൽ എന്താണ് കുഴപ്പം?’ ജാതിവാൽ വിവാദത്തിൽ വി.ഡി സതീശൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിലെ ജാതിവാൽ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ദാമോദര മേനോൻ എന്നത് അച്ഛൻ്റെ പേര് ആണെന്നും അത് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ മാതാവിൻ്റെ പേര് പറയാൻ കഴിയാത്തതിൽ സങ്കടമുണ്ട്. രണ്ടുപേരും മരിച്ചുപേയാവരാണ്. അവരെ ഓർക്കേണ്ടതല്ലേ. ഞാൻ എൻ്റെ മുഴുവൻപേരാണ് വായിച്ചത്. അമ്മയെ മനസ്സിൽ വിച്ചാരിച്ച് അച്ഛൻ്റെ പേരും വായിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ജിന്റോ ജോണിനെപോലുള്ള കോൺഗ്രസ് നേതാക്കളും ഇടതുപക്ഷ അനുഭാവികളും മറ്റ് ചില സോഷ്യൽ മീഡിയ പ്രൊഫൈലുകളും മുഖ്യമന്ത്രി ‘ജാതിപ്പേര്’ ഉപയോഗിച്ചു എന്ന രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളംപോലുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ജാതി സൂചിപ്പിക്കുന്ന വാലുകൾ ഒഴിവാക്കേണ്ടതായിരുന്നു എന്നതായിരുന്നു ഇവരുടെ പ്രധാന വാദം. ഈ പശ്ചാത്തലത്തിലാണ് വി.ഡി സതീശൻ്റെ മറുപടി.

Also read: