27/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF Government

Kerala

‘ചെലവ് ഒഴിവാക്കാനാണ്; ഇനിയും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യും, സർക്കാർ പണമല്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ ദുരിതബാധിത മേഖല സന്ദർശിച്ച നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാർ ഫണ്ട് ചെലവഴിച്ചല്ല താൻ യാത്ര ചെയ്തതെന്നും ചെലവ് ഒഴിവാക്കാൻ വേണ്ടിയുള്ള ഇത്തരം യാത്രകൾ ഇനിയും തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തനിവാരണത്തിൽ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താൻ ചെയ്തതെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം ആവശ്യങ്ങൾക്ക് ചെലവഴിക്കാനുള്ളതല്ലെന്നും കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം [&Read More

Kerala

‘ദുരന്തമുഖത്ത് വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കരുത്’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദുരിതബാധിതരോട് യുഡിഎഫ് സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ സമീപനവും നിസ്സംഗതയുമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് ജീവനുകൾ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുഖങ്ങളില്‍ താങ്ങാകേണ്ട ഭരണകൂടം ജനങ്ങളെ പൂർണമായി കൈയൊഴിയുകയാണ്. ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ [&Read More

Kerala

‘വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്’- സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ ഒരു അവസ്ഥയിലേക്കെത്തിയതിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവിൽ യു.ഡി.എഫ്. സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വർഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. തന്നെക്കൊണ്ട് വിമർശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.Read More

Main story

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരമില്ല. ചടങ്ങുകളുടെ കാര്യപരിപാടികളിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പതാക ഉയർത്തലിനു ശേഷം ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച വിവാദങ്ങളിൽ സർക്കാരിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15Read More

Kerala

ഓണവിപണി സജീവമാക്കാൻ 253 കോടി രൂപ അനുവദിച്ച് സർക്കാർ

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാനും വിപണി ഇടപെടലുകൾ കൂടുതൽ സജീവമാക്കാനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ.Read More

Kerala

‘വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; യുഡിഎഫ് വേണ്ടെന്ന് വെച്ചാൽ വിൽക്കില്ല’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഡിഎഫ് മുന്നണി വേണ്ടെന്ന് തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനും ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നീക്കം തുടങ്ങിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് അന്ന് അനുമതി നൽകാതിരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ [&Read More

Main story

‘കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ; രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ സന്നദ്ധനാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രണ്ട് പദവികൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടി നിർദേശിക്കുന്ന ഏതു സമയത്തും ചുമതല കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് തനിക്കെതിരെ ഉയർന്ന ഫ്ലെക്‌സ് ബോർഡുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിലും മന്ത്രി വിശദീകരണം നൽകി. എൽ നിനോ പ്രതിഭാസവും കടുത്ത ചൂടും കാരണം രാജ്യം മുഴുവൻ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. [&Read More

Kerala

‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ഇത്രയും നാൾ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞ് യുഡിഎഫ് മാറ്റിനിർത്തിയ വെള്ളാപ്പള്ളി നടേശൻ, ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അവർക്ക് എങ്ങനെയാണ് അഭിമതനായതെന്ന് പിണറായി ചോദിച്ചു. ഭരണം ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ യുഡിഎഫ് നേതാക്കൾ വരിനിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച മാതൃകകളിൽ നിന്ന് യുഡിഎഫ് [&Read More

Kerala

‘സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിൽ’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജൂൺ 4-ന് സമരം നടത്തുമെന്ന്

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 11 ദിവസത്തിനിടെ 8 രൂപയാണ് ഇന്ധനത്തിന് വർധിച്ചത്. ഇന്ധനവില കൂടിയതോടെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിക്കുകയും സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പോലും പ്രതിസന്ധിയിലാവുകയും ചെയ്തു. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാല് തവണ വില വർധന ഉണ്ടായിട്ടും മൗനം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കേന്ദ്രRead More