04/06/2026
[fontresizer_tawhidurrahmandear_widget]

കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല; ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും

 കേരളത്തിലേക്ക് കാലികൾ എത്തുന്നില്ല; ഇറച്ചിക്കടകൾ 6നും 7നും അടച്ചിടും

പത്തനംതിട്ട: കേരളത്തിൽ ആവശ്യത്തിനുള്ള കാലികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്താത്തത് കാരണം ഒട്ടേറെ ജില്ലകളിൽ ഇറച്ചികടകൾ 6,7 തീയതികളിൽ അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇറച്ചിക്കടകൾ അടച്ചിടുന്നത്. കേരളത്തിൽ ഇറച്ചി ആവശ്യത്തിനുള്ള കന്നുകാലികൾ കൂടുതലും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കാലികളെ വാഹനത്തിൽ കൊണ്ടുവരുമ്പോൾ ഗോ രക്ഷകരും മറ്റും അനധികൃതമായി ജപ്തി ചെയ്യുന്നു. ബലിപെരുന്നാളിന് മുന്നോടിയായി രാജ്യവ്യാപകമായി ഇത് വളരെ കൂടിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബീഫ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.

ഗുണ്ടാ മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികൾക്ക് മാത്രമാണ് തടസ്സമില്ലാതെ ഗതാഗതം സാധ്യമാകുന്നത്. ഇതിനിടയിൽ ഭീഷണിപ്പെടുത്തി വൻതുകകൾ ആവശ്യപ്പെട്ടും വാഹനങ്ങളെ കടത്തിവിടുന്നതായി വിവരമുണ്ട്. ഇതോടെ കേരളത്തിലെ ഇറച്ചി വ്യാപാരം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ചില്ലറ വിൽപ്പനക്കാർ.

Also read: