10/06/2026
[fontresizer_tawhidurrahmandear_widget]

ജീവനക്കാർ നോക്കിനിൽക്കേ കെഎസ്ആർടിസി ബസുമായി കടന്ന് അജ്ഞാതൻ; പലയിടങ്ങളിൽബസ് ഇടിച്ചു, ആളെക്കണ്ടെത്താൻ അന്വേഷണം

 ജീവനക്കാർ നോക്കിനിൽക്കേ കെഎസ്ആർടിസി ബസുമായി കടന്ന് അജ്ഞാതൻ; പലയിടങ്ങളിൽബസ് ഇടിച്ചു, ആളെക്കണ്ടെത്താൻ അന്വേഷണം

പാലക്കാട്: പാലക്കാട് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അജ്ഞാതൻ മോഷ്ടിച്ചു. സർവീസ് കഴിഞ്ഞ് നിർത്തിയിട്ടിരുന്ന പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഓടുന്ന ബസ്സാണ് ഞായറാഴ്ച പുലർച്ചെ ജീവനക്കാർ നോക്കിനിൽക്കെ വെള്ള ഷർട്ട് ധരിച്ച ഒരാൾ ഓടിച്ചുകൊണ്ടുപോയത്. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലുള്ള മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ടൗൺ ടു ടൗൺ സർവീസ് നടത്തുന്ന ‘ആർ.എൻ.ഇ. 857’ എന്ന നമ്പർ ബസാണ് അജ്ഞാതൻ എടുത്തോണ്ട് പോയത്. സർവീസ് പൂർത്തിയാക്കി മെക്കാനിക് വിഭാഗത്തെലെത്തിച്ച് പരിശോധിച്ച ശേഷം ഡിപ്പോയ്ക്ക് പുറത്തേക്ക് പുറത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ റോഡരികിൽ നിർത്തിയിട്ടപ്പോഴാണ് വാഹനമെടുത്ത് കടന്നുകളഞ്ഞത്.

അശ്രദ്ധമായി ഓടിച്ചതിനെതുടർന്ന് ബിരിയാണിക്കടയിലും മതിലിലും ഉൾപ്പെടെ പലയിടത്തും ബസ് ഇടിച്ചു. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി ടൗൺ സൗത്ത് പോലീസ് സി.സി.ടി.വി. ക്യാമറകളടക്കം നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു.

Also read: