10/06/2026
[fontresizer_tawhidurrahmandear_widget]

‘ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചെന്ന മോദിയുടെ അവകാശവാദം സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമാണ്’; ജയ്റാം രമേശ്

 ‘ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചെന്ന മോദിയുടെ അവകാശവാദം സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമാണ്’; ജയ്റാം രമേശ്

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നരേന്ദ്ര മോദിയുടെ നാഴികക്കല്ലിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇതൊരു ‘സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമായ നാഴികക്കല്ല്’ മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു.

1952-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ജവഹർലാൽ നെഹ്‌റു 4,399 ദിവസം തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന റെക്കോർഡ് മോദി മറികടന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ കീഴിൽ ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദത്തിലാണെന്നും എക്സിലൂടെ ജയ്റാം രമേശ് വിമർശിച്ചു.

ഭരണഘടനാനിർമ്മാണം, ഭൂപരിഷ്കരണം, വോട്ടവകാശം, പൊതുതെരഞ്ഞെടുപ്പ് എന്നിവയടക്കം നെഹ്‌റുവിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയും ഭീഷണിയിലാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ നെഹ്‌റുവിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോൾ, 2024-ൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകാൻ ജനങ്ങൾ തയ്യാറായില്ലെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. 2014-ൽ അധികാരമേറ്റ നരേന്ദ്ര മോദി, 2024 ജൂൺ 9-നാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Also read: