10/06/2026
[fontresizer_tawhidurrahmandear_widget]

‘മരുന്ന് വേണമെങ്കിൽ ഹിജാബ് മാറ്റണം’; യുപിയിലെ സർക്കാർ ആശുപത്രിയിൽ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി

 ‘മരുന്ന് വേണമെങ്കിൽ ഹിജാബ് മാറ്റണം’; യുപിയിലെ സർക്കാർ ആശുപത്രിയിൽ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിലുള്ള സർക്കാർ ആശുപത്രിയിൽ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ തനിക്ക് മരുന്ന് നിഷേധിച്ചതായി മുസ്‌ലിം യുവതി ആരോപിച്ചു. കാൻപൂരിലെ ഉർസുല ഹോർമാൻ മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഹിജാബ് ധരിച്ചതിന്റെ പേരിൽ താൻ ലക്ഷ്യം വെക്കപ്പെട്ടുവെന്ന് യുവതി അവകാശപ്പെടുന്ന ഒരു വീഡിയോ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർ മരുന്ന് വാങ്ങണമെങ്കിൽ ഹിജാബ് മാറ്റണമെന്ന് തന്നോട് ആവശ്യപ്പെട്ടതായാണ് യുവതി പറയുന്നത്. ആശുപത്രിയിലെ മോഷണങ്ങൾ തടയുന്നതിനുള്ള “സുരക്ഷാ കാരണങ്ങൾ” ചൂണ്ടിക്കാണിച്ചാണ് ഡോക്ടർമാർ ഇത്തരമൊരു നിലപാടെടുത്തത്.

ടോക്കൺ നമ്പർ ലഭിച്ച ശേഷം താൻ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കാത്തിരുന്നുവെന്നും, അതിനുശേഷമാണ് മരുന്ന് വേണമെങ്കിൽ ഹിജാബ് മാറ്റണമെന്ന് തന്നോട് പറഞ്ഞതെന്നും യുവതി വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ഈ നിയമത്തെക്കുറിച്ച് അറിയാൻ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു. മാസ്ക് മാറ്റാൻ ആവശ്യപ്പെടുന്നത് മനസ്സിലാക്കാമെന്നും എന്നാൽ ഹിജാബ് മാറ്റാൻ പറയുന്നത് എങ്ങനെ അംഗീകരിക്കുമെന്നും യുവതി ചോദിക്കുന്നു. ആശുപത്രിയിൽ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങൾ തടയാനാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. മോഷണം നടക്കുന്നുണ്ടെങ്കിൽ തങ്ങൾക്ക് അതിൽ എന്താണ് കാര്യമെന്നും, ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളപ്പോൾ പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നും യുവതി ചോദ്യം ഉന്നയിച്ചു. തലയിൽ പേഴ്സ് ഒളിപ്പിച്ചു വെക്കാനാണോ താൻ ഹിജാബ് ധരിക്കുന്നതെന്നും അവർ ചോദിച്ചു.

ഹിന്ദു പെൺകുട്ടികൾക്കും സ്ത്രീകൾക്കും യാതൊരു തടസ്സവുമില്ലാതെ പ്രവേശനം നൽകുമ്പോൾ ഡോക്ടർമാർ മുസ്ലിം സ്ത്രീകളെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് യുവതി ആരോപിച്ചു.

Also read: