11/06/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ ആക്രമണം; കടലിൽ വീണ യുഎസ് നാവികരെ രക്ഷിച്ച് ഇന്ത്യക്കാരന്റെ ഡ്രോൺ ബോട്ട്

 ഇറാൻ ആക്രമണം; കടലിൽ വീണ യുഎസ് നാവികരെ രക്ഷിച്ച് ഇന്ത്യക്കാരന്റെ ഡ്രോൺ ബോട്ട്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ യു.എസിന്റെ സൈനിക ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിൽ ഇന്ത്യൻ വംശജന്റെ കയ്യൊപ്പ്. രണ്ട് മണിക്കൂറോളം കടലിൽ കഴിഞ്ഞ പൈലറ്റുമാരെ കണ്ടെത്തി കരയ്‌ക്കെത്തിച്ച ‘കോർസെയർ’ (Corsair) എന്ന സ്വയംനിയന്ത്രിത ഡ്രോൺ ബോട്ട് നിർമിച്ചത് ഇന്ത്യൻ വംശജനായ വൈഭവ് അൽതേക്കർ സഹസ്‌ഥാപകനായ ‘സാറോണിക് ടെക്നോളജീസ്’ എന്ന കമ്പനിയാണ്. ടെക്‌സസ് കേന്ദ്രീകരിച്ചാണ് ഈ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനി പ്രവർത്തിക്കുന്നത്.

യു.എസ് നാവികസേനയുടെ എ.ഐ ഇൻറലിജൻസ് യൂണിറ്റിന് കീഴിലുള്ള ഡ്രോൺ ബോട്ടുകൾ മേഖലയിൽ നടത്തിയ ആദ്യ രക്ഷാപ്രവർത്തനമാണിത്. പൂർണ്ണമായും മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കോർസെയർ ബോട്ടിന് 24 അടി നീളമുണ്ട്. മണിക്കൂറിൽ 64 കിലോമീറ്റർ (35 നോട്ട്സ്) വരെ വേഗതയുള്ള ഇതിന് 450 കിലോ വരെ ഭാരം വഹിക്കാനാകും. 1000 നോട്ടിക്കൽ മൈലിലധികം ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ എ.ഐ ബോട്ട്.

യു.എസ് സേനയുടെ എ.എച്ച്-64 അപ്പാച്ചി ഹെലികോപ്റ്റർ ആണ് ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണത്. ഒമാൻ തീരത്ത് പട്രോളിങ്ങിനിടെയായിരുന്നു സംഭവം. ഇത് ഇറാൻ സൈന്യം വെടിവച്ചിട്ടതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചെങ്കിലും, കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും യു.എസ് സൈനിക വക്താക്കൾ അറിയിച്ചു.

Also read: