23/06/2026
[fontresizer_tawhidurrahmandear_widget]

‘മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊന്നും വിളിക്കരുത്, എനിക്ക് അറിയാവുന്ന സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് പോകില്ല’; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ

 ‘മുഖ്യമന്ത്രിയെ അവൻ ഇവൻ എന്നൊന്നും വിളിക്കരുത്, എനിക്ക് അറിയാവുന്ന സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് പോകില്ല’; സുകുമാരൻ നായർക്കെതിരെ  ഗണേഷ് കുമാർ

കൊച്ചി: കേരള മുഖ്യമന്ത്രി വി.ഡി സതീശനെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെ അഭിസംബോധന ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി ഗണേഷ് കുമാർ. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ വിളിക്കുന്നത് സംസ്കാരശൂന്യതയും തറവാടിത്തമില്ലായ്മയുമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ 25 കൊല്ലമായി തനിക്ക് അദ്ദേഹത്തെ അറിയാമെന്നും, ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകിയില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ആരോപണത്തോടും ഗണേഷ് കുമാർ വിയോജിച്ചു. ഭരണനിർവഹണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസൗകര്യങ്ങളോ സമയപരിമിതിയോ ഉണ്ടായിരിക്കാമെന്നും, അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Also read: