22/07/2026
[fontresizer_tawhidurrahmandear_widget]

മൂന്നിൽ മൂന്നും ജയിച്ച് മെക്‌സിക്കോ; കൊറിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നോക്കൗട്ട്

 മൂന്നിൽ മൂന്നും ജയിച്ച് മെക്‌സിക്കോ; കൊറിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നോക്കൗട്ട്

മോണ്ടെററി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് എയിൽ നിന്ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറിയത്. അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മാറ്റിയോ ചാവേസ്, ജൂലിയാൻ ക്വിനോനസ്, അൽവാരോ ഫിഡൽഗോ എന്നിവർ മെക്‌സികോക്കായി സ്കോർ ചെയ്തു. ആറാം ലോകകപ്പ് കളിക്കുന്ന വെറ്ററൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. ഗ്രൂപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മെക്സിക്കോയുടെ കുതിപ്പ്.

മറുവശത്ത്, ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നോക്കൗട്ടിന് യോഗ്യത നേടി. തപേലോ മസെകോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ കുറിച്ചത്.

ഗ്രൂപ്പ് എയിൽ 9 പോയിന്റോടെ മെക്‌സിക്കോ ഒന്നാമതും, 4 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതുമെത്തി. മൂന്ന് പോയിന്റുള്ള ദക്ഷിണ കൊറിയയുടെ നോക്കൗട്ട് സാധ്യതകൾ ഇനി മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും.

Also read: