22/07/2026
[fontresizer_tawhidurrahmandear_widget]

മുസ്‌ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബുവിനെതിരെ കേസ്

 മുസ്‌ലിം സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബുവിനെതിരെ കേസ്

കൊച്ചി: സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുസ്‌ലിം സമൂഹത്തിനും മതനേതാക്കൾക്കുമെതിരെ വർഗ്ഗീയവിദ്വേഷം വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബുവിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പിഡിപി നേതാവ് അഷ്റഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്.

ലഹരിമാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ എന്ന നിയമനടപടിയുടെ പശ്ചാത്തലത്തിലായിരുന്നു ആർ.വി ബാബുവിന്റെ വിവാദ പ്രതികരണം. ലഹരിക്കടത്തിലും മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കുണ്ടെന്നും, ഇവർ സംസ്ഥാനത്തെ ഭീകരവാദ ഘടകങ്ങളെ വളർത്താൻ സഹായിക്കുകയാണെന്നും ഇദ്ദേഹം പോസ്റ്റിലൂടെ ആരോപിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.

മുസ്‌ലിം സമൂഹത്തെയും ഇസ്‌ലാമിക പണ്ഡിതന്മാരെയും ലക്ഷ്യമിട്ട് അവഹേളിക്കാനും, സമൂഹത്തിൽ മനഃപൂർവ്വം വർഗ്ഗീയ ഭിന്നതയും ശത്രുതയും സൃഷ്ടിക്കാനുമാണ് ബാബു ശ്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, വ്യാജവിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആർവി ബാബുവിന് ഉടൻ തന്നെ പൊലീസ് നോട്ടീസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.

Also read: