22/07/2026
[fontresizer_tawhidurrahmandear_widget]

ചർമ്മത്തിന് തിളക്കം കൂടണോ? ദിവസവും ഈ പച്ചക്കറി ജ്യൂസ് കുടിച്ചാൽ മതി

 ചർമ്മത്തിന് തിളക്കം കൂടണോ? ദിവസവും ഈ പച്ചക്കറി ജ്യൂസ് കുടിച്ചാൽ മതി

നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറി ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? പറഞ്ഞുവരുന്നത് ബീറ്റ്‌റൂറ്റിനെ കുറിച്ചാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനുമൊക്കെ സാധിക്കുന്ന വിറ്റാമിൻ സിയുടെയും അയണിന്റെയുമൊക്കെ സാന്നിദ്ധ്യമുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂറ്റ്. തുടർച്ചയായി ഒരു ആഴ്ച കുടിച്ചാൽ തന്നെ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിലെത്തുമ്പോൾ നൈട്രിക് ഓക്‌സൈഡ് ആയി മാറുകയും, ഇത് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. പേശികളിലേക്കുള്ള ഓക്‌സിജൻ ലഭ്യത വർദ്ധിക്കുന്നതിനാൽ കായികക്ഷമതയും സ്റ്റാമിനയും ഇരട്ടിയാകും. അതുകൊണ്ട് തന്നെ കായികതാരങ്ങൾക്കും വ്യായാമം ചെയ്യുന്നവർക്കും വർക്ക്ഔട്ടിന് മുൻപ് കഴിക്കാൻ പറ്റിയ മികച്ചൊരു എനർജി ഡ്രിങ്കാണിത്.

കൂടാതെ ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിലെ കോശങ്ങളുടെ തകരാറുകൾ പരിഹരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുമെങ്കിലും ചിലരിൽ ഇത് തുടക്കത്തിൽ വയറിളക്കത്തിനോ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾക്കോ കാരണമായേക്കാം

ഇത് കൂടാതെ ചർമ്മത്തിന് തിളക്കം കൂട്ടാനും മുഖം കൂടുതൽ സുന്ദരമാക്കാനും ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, അയൺ, പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തിലെ കറുത്ത പാടുകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ മുഖത്തെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് സ്വാഭാവികമായ ഒരു റോസ് നിറവും തിളക്കവും നൽകുകയും ചെയ്യും.

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നതിനാൽ രക്തം ശുദ്ധീകരിക്കപ്പെടുകയും ഇത് മുഖക്കുരു വരുന്നത് ഒരു പരിധി വരെ തടയുകയും ചെയ്യും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിന് സ്റ്റാമിന നൽകാനും ഈ പച്ചക്കറി ജ്യൂസ് ഉത്തമമാണ്. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുമ്പോൾ മൂത്രത്തിനും മലത്തിനും ചുവപ്പ് നിറം വരുന്നത് സ്വാഭാവികമാണെങ്കിലും, പ്രമേഹ രോഗികളും കിഡ്‌നി സ്‌റ്റോൺ പ്രശ്‌നമുള്ളവരും ഇത് സ്ഥിരമാക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

Also read: