‘സജീവ എസ്എഫ്‌ഐ പ്രവർത്തകയെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചു’; അതൃപ്തി പ്രകടിപ്പിച്ച് കെഎസ്‌യു
തിരുവനന്തുരം: ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. എസ്എഫ്‌ഐ സജീവ പ്രവർത്തകയായിരുന്ന അഡ്വ. ജയോണ ജെയിംസിനെ പ്ലീഡറാക്കിയതിനെതിരെയാണ് കെ.എസ്.യു അധ്യക്ഷന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെള്ളം കോരിയവരും വിറക് വെട്ടിയവരും നോക്കുകുത്തിയാക്കി മാറ്റുന്ന ഈ നയം അംഗീകരിക്കാനാകില്ലെന്ന്‌ന അദ്ദേഹം വ്യക്തമാക്കിയത്.
വഴിയിൽ പോകുന്ന എസ്എഫ്‌ഐക്കാരെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാറിനില്ലെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണെന്നും അലോഷ്യസ് ഫേസ്ബുക്കിൽ കുറിച്ചു.