‘അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്ദറിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു’; ആഎസ്എസ് നേതാവ് ടി.ജി മോഹൻദാസ്
ഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ്. പത്രിക എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ വിവാദപരമായ പ്രസ്താവന നടത്തിയത്.
വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തികഞ്ഞ അസഹിഷ്ണുതയോടെയും അക്രമമനോഭാവത്തോടെയുമാണ് ഒരുവിഭാഗം നേതാക്കൾ കാണുന്നതെന്നതിന്റെ തെളിവാണ് ഈ പ്രസ്താവനയെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളും വിദ്യാർത്ഥി സംഘടനകളും ആരോപിച്ചു.
എനിക്ക് ഈ സ്വിറ്റേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് പ്രാവശ്യം ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും. കുറേ പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’ ടി.ജി മോഹൻദാസ് പറഞ്ഞു.