18/08/2026
[fontresizer_tawhidurrahmandear_widget]

‘ഉടൻ നടപടി വേണം, ഡീപ്‌ഫേക്കുകൾക്കും വ്യാജപ്രചാരണങ്ങൾക്കും തടയിടണം’; അൽഗോരിതം മാറ്റാൻ മെറ്റയോട് കേന്ദ്ര സർക്കാർ

 ‘ഉടൻ നടപടി വേണം, ഡീപ്‌ഫേക്കുകൾക്കും വ്യാജപ്രചാരണങ്ങൾക്കും തടയിടണം’; അൽഗോരിതം മാറ്റാൻ മെറ്റയോട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമുകളിൽ ഡീപ്‌ഫേക്കുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി അൽഗോരിതങ്ങളിൽ മാറ്റം വരുത്താൻ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് (MeitY) സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് കർശന നിർദേശം നൽകിയത്.

ഡീപ്‌ഫേക്കുകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, കൃത്രിമമായി നിർമ്മിച്ചതോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങൾ എന്നിവയുടെ വ്യാപനം തടയാൻ വ്യക്തമായ കംപ്ലയൻസ് റോഡ്‌മാപ്പ് നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടു. കണ്ടന്റ് മോഡറേഷൻ കൂടുതൽ ശക്തമാക്കാനും അംഗീകൃത സർക്കാർ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന നീക്കം ചെയ്യൽ അഭ്യർത്ഥനകളിൽ വേഗത്തിൽ നടപടിയെടുക്കാനുമാണ് കേന്ദ്രത്തിന്റെ നിർദേശം. കൂടാതെ ഡാറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച മെറ്റയുടെ സാങ്കേതിക സംഘവും മെയ്‌റ്റി ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ തടയാൻ നിലവിലുള്ള സംവിധാനങ്ങൾ മെറ്റ വിശദീകരിച്ചെങ്കിലും, നിർദ്ദിഷ്ട അൽഗോരിതം മാറ്റങ്ങൾ വരുത്തണമെന്ന് സർക്കാർ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഡീപ്‌ഫേക്ക് നിയന്ത്രണത്തിന് സർക്കാരും മെറ്റയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും. വിഷയത്തിൽ അടുത്ത ആഴ്ച വീണ്ടും ചർച്ച നടക്കും.

Also read: