10/08/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസ് ആസ്ഥാനത്ത് എന്ന് മുതലാണ് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത്? സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എന്ത് അവകാശപ്പെടാനുണ്ട്?’- ഡോ. ജിൻ്റോ ജോൺ

 ‘ആർഎസ്എസ് ആസ്ഥാനത്ത് എന്ന് മുതലാണ് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത്? സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എന്ത് അവകാശപ്പെടാനുണ്ട്?’- ഡോ. ജിൻ്റോ ജോൺ

കൊച്ചി: ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത് എന്നുമുതലാണെന്ന് ബിജെപി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിൻ്റോ ജോൺ. വാർത്താ ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധി ജിതിൻദേവിനോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

‘ഹർ ഘർ തിരംഗ’ ആഘോഷങ്ങളെ പരാമർശിച്ച് സംസാരിച്ച ജിൻ്റോ ജോൺ, നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ മൂന്ന് ചെറുപ്പക്കാർക്കെതിരെ 13 വർഷക്കാലം നിയമനടപടികളുമായി മുന്നോട്ടുപോയത് ചൂണ്ടിക്കാട്ടി. സംഘ്‌പരിവാർ താത്വികാചാര്യന്മാരും നേതാക്കളും സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരാണെന്നും അതിനാലാണ് ചരിത്രകാരന്മാർ അങ്ങനെ രേഖപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിവധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘ്‌പരിവാർ മറുപടി പറയണമെന്നും ചരിത്രം വളച്ചൊടിക്കുന്നതിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുന്നത് ഇവർ രാജ്യത്തെ ഒറ്റുകാരായതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ ആർഎസ്എസ് അനുകൂല നിലപാടുകളെയും ജിൻ്റോ ജോൺ കടുപ്പത്തിൽ വിമർശിച്ചു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും വിഷയങ്ങളിൽ ഇടപെട്ട ശേഷമാണ് ടി.ജി മോഹൻദാസ്, ശശികല, ആർ.വി ബാബു എന്നിവർക്കെതിരെ പരാതി നൽകാൻ പോലും ഇടത് പ്രവർത്തകർക്ക് ധൈര്യമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ആർഎസ്എസ് വിരുദ്ധ വിഷയങ്ങളിൽ പിണറായി വിജയൻ സർക്കാർ എന്ത് നടപടിയെടുത്തെന്നും അദ്ദേഹം ചോദിച്ചു.

ആർഎസ്എസ് സ്‌കൂളുകളിലെ പാദപൂജ, ബോംബ് സ്ഫോടനം, പാലത്തായി പീഡനക്കേസ്, കൊടകര കുഴൽപ്പണക്കേസ്, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് എന്നിവയിൽ ബിജെപി നേതാക്കളെ രക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തൃശ്ശൂർ പൂരം കലക്കൽ വിവാദം, മുൻ മന്ത്രി ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഎം നേതാക്കൾ കൂറുമാറിയത്, ശബരിമലയിലെ വത്സൻ തില്ലങ്കേരിയുടെ ഇടപെടൽ എന്നിവ ഉയർത്തിക്കാട്ടി എൽഡിഎഫ്-ആർഎസ്എസ് അന്തർധാര ശക്തമാണെന്നും ജിൻ്റോ ജോൺ ആരോപിച്ചു.

Also read: