18/08/2026
[fontresizer_tawhidurrahmandear_widget]

ട്രംപിന്റെ ‘കാറ്ററിങ് വാൻ എസ്‌കേപ്പ്’ ഇസ്രയേൽ മെനഞ്ഞ നാടകം? ഇറാൻ ആക്രമണം വ്യാജ ഇന്റലിജൻസെന്ന് തുർക്കി | Israel Trump Assassination Plot

 ട്രംപിന്റെ ‘കാറ്ററിങ് വാൻ എസ്‌കേപ്പ്’ ഇസ്രയേൽ മെനഞ്ഞ നാടകം? ഇറാൻ ആക്രമണം വ്യാജ ഇന്റലിജൻസെന്ന് തുർക്കി | Israel Trump Assassination Plot

അങ്കാറ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണിന്’ നേരെ ഇറാൻ മിസൈലാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് ഇസ്രയേൽ നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പ് വ്യാജമാണെന്ന് തുർക്കി(Israel Trump Assassination Plot). പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാന ചർച്ചകളിലേക്ക് കടക്കാനും അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെട്ട ധാരണകൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ മെനഞ്ഞെടുത്ത ആസൂത്രിത ഗൂഢാലോചനയാണിതെന്ന് തുർക്കി രഹസ്യാന്വേഷണ വിഭഗം സംശയം പ്രകടിപ്പിച്ചതായി ‘മിഡിൽ ഈസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്തു.

തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു സംഭവം നടന്നത്. യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന എയർഫോഴ്സ് വൺ വിമാനത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് പെന്റഗണിനും വൈറ്റ് ഹൗസിനും ജാഗ്രതാ നിർദേശം നൽകിയത്. എന്നാൽ, തുർക്കി നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇത്തരമൊരു ആക്രമണ പദ്ധതി ഇറാൻ ആസൂത്രണം ചെയ്യാൻ ഒരു സാധ്യതയുമില്ലെന്നാണ് തുർക്കി വൃത്തങ്ങൾ സംശയിക്കുന്നത്.

ഇസ്രയേൽ നൽകിയ ‘രഹസ്യവിവരവും’ എയർഫോഴ്സ് വൺ നാടകവും | Israel Trump Assassination Plot

ജൂലൈ 7, 8 തീയതികളിലായിരുന്നു തുർക്കി തലസ്ഥാനമായ അങ്കാറയിൽ നാറ്റോ ഉച്ചകോടി നടന്നത്. ട്രംപും ഉച്ചകോടിക്കായി തുർക്കിയിൽ എത്തിയിരുന്നു. എന്നാൽ, ജൂലൈ 8-ന് ട്രംപ് അമേരിക്കയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഇസ്രയേലിന്റെ ഇന്റലിജൻസ് വിവരം യു.എസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് തങ്ങളുടെ അത്യാധുനിക മിസൈലുകൾ ഉപയോഗിച്ച് എയർഫോഴ്സ് വൺ വിമാനം വെടിവച്ചിടാൻ പദ്ധതിയിടുന്നുവെന്നായിരുന്നു ആ മുന്നറിയിപ്പ്. ട്രംപിന്റെ യാത്രാ റൂട്ട് ഇറാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി റഡാറിലൂടെ നിരീക്ഷിച്ചുവരികയാണെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.

ഈ വിവരം യു.എസ് വൃത്തങ്ങൾ തുർക്കിയെ അറിയിച്ചു. ഉടൻ അങ്കാറ എയർപോർട്ടിലേക്ക് (എതിംസ്ഗട്ട് എയർബേസ്) കൂടുതൽ സൈനികരെ അടിയന്തരമായി വിന്യസിക്കുകയായിരുന്നു. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ യു.എസ് രഹസ്യ സേനയും പെന്റഗണും എയർഫോഴ്സ് വണ്ണിന്റെ യാത്രാ റൂട്ട് അടിയന്തരമായി മാറ്റുകയും, തൊട്ടടുത്തുള്ള സുരക്ഷിത നാറ്റോ വ്യോമതാവളത്തിലേക്ക് വിമാനം അടിയന്തരമായി ഇറക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുകളുമായി രംഗത്തെത്തുകയും ചെയ്തു.

അങ്കാറ എയർപോർട്ടിന് തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടങ്ങളിൽനിന്ന്, തോളിൽ വെച്ച് പ്രയോഗിക്കാവുന്ന മിസൈലുകൾ ഉപയോഗിച്ച് ട്രംപിന്റെ പുതിയ എയർഫോഴ്സ് വൺ വിമാനം ആക്രമിക്കാൻ ഇറാൻ രഹസ്യ വിഭാഗം പദ്ധതിയിടുന്നുവെന്നാണ് ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയ സന്ദേശം. ഇസ്രയേൽ നൽകിയ മുന്നറിയിപ്പ് അങ്ങേയറ്റം ഗുരുതരമാണെന്നു കരുതിയ യു.എസ് സീക്രട്ട് സർവീസ് അടിയന്തര സുരക്ഷാ മാറ്റങ്ങൾ വരുത്തി.

വിമാനത്താവളത്തിന് 500 മീറ്റർ മാത്രം അകലെ ജനവാസ കേന്ദ്രങ്ങളുള്ളതിനാൽ ട്രംപിന്റെ മടക്കയാത്ര അങ്കാറ എയർപോർട്ടിൽനിന്നു ജനവാസ മേഖലകളിൽനിന്ന് വളരെ അകലെയുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി. അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ കുറവുള്ള പുതിയ വിമാനത്തിന് പകരം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള പഴയ എയർഫോഴ്സ് വൺ വിമാനം അടിയന്തരമായി എത്തിച്ചു.

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പഴയ എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപിനെ പിന്നീട് അതീവ രഹസ്യമായി ഒരു കാറ്ററിങ് വാഹനത്തിൽ കയറ്റി. ഒപ്പമുണ്ടായിരുന്ന സി-32 എന്ന മറ്റ് യു.എസ് സർക്കാർ വിമാനത്തിലേക്ക് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും ട്രംപിന് നേരെ വധശ്രമത്തിന് ഇറാൻ നീക്കം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നതിനാലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ ഈ സന്ദേശം ഗൗരവമായി എടുത്തത്.

തുർക്കി പറയുന്ന കാരണങ്ങൾ | Israel Trump Assassination Plot

തുർക്കി സുരക്ഷാ വിഭാഗം അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയെങ്കിലും, ഇസ്രയേൽ കൈമാറിയ റിപ്പോർട്ട് ഒരിക്കലും സത്യമാകാൻ വഴിയില്ലെന്ന് അവർക്ക് തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. ശക്തമായ സുരക്ഷാ പരിശോധനകളും ചെക്ക്പോസ്റ്റുകളും നിലനിൽക്കുന്ന അങ്കാറയിൽ, തോളിൽവച്ച് ഉപയോഗിക്കുന്ന മിസൈലുകളും വഹിച്ച് കടന്നുവരാനോ രഹസ്യ കേന്ദ്രങ്ങൾ ഉണ്ടാക്കാനോ ഇറാൻ ഏജന്റുകൾക്ക് സാധിക്കില്ല.

മുൻപ് തുർക്കിയിലുള്ള ഇറാനിയൻ വിമതരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഇറാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇത്രയും സങ്കീർണമായ നീക്കങ്ങൾക്ക് ഇറാൻ തുനിഞ്ഞിട്ടില്ല. യുദ്ധം ആരംഭിച്ചത് മുതൽ തുർക്കിയുമായി ഇറാൻ നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ തുർക്കിയെ ശത്രുപക്ഷത്താക്കുന്ന നീക്കത്തിന് ഒരു കാരണവശാലും അവർ തുനിയുകയില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറയുന്നു.

‘നെതന്യാഹുവിന്റെ അജണ്ട സമാധാന ചർച്ചയും എഫ്-35 കരാറും തകർക്കൽ’ | Israel Trump Assassination Plot

മാസങ്ങളായി തുടരുന്ന ഇസ്രയേൽ-ഇറാൻ യുദ്ധത്തിലും അമേരിക്കൻ ആക്രമണങ്ങളിലും കനത്ത നാശനഷ്ടങ്ങൾ ഉയർന്നതോടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഒമാന്റെയും സ്വിറ്റ്സർലൻഡിന്റെയും മധ്യസ്ഥതയിൽ യു.എസും ഇറാനും തമ്മിൽ രഹസ്യ സമാധാന ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. യുദ്ധത്തിൽനിന്ന് അമേരിക്ക പിന്മാറുകയും ഇറാനുമായി ഒരു കരാറിലെത്തുകയും ചെയ്താൽ പശ്ചിമേഷ്യയിൽ ഇസ്രായേൽ ഒറ്റപ്പെടുമെന്ന ഭയം ബെഞ്ചമിൻ നെതന്യാഹുവിനുണ്ട്.

ട്രംപിനെ വ്യക്തിപരമായി ലക്ഷ്യമിട്ടു എന്ന് വിശ്വസിപ്പിച്ചാൽ, ട്രംപ് കോപാകുലനാകുകയും ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറി ഇറാനെതിരെ വീണ്ടും കടുത്ത സൈനിക ആക്രമണത്തിന് ഉത്തരവിടുകയും ചെയ്യുമെന്ന് ഇസ്രയേൽ കണക്കുകൂട്ടി. മുൻപും തനിക്കെതിരെയുണ്ടായ വധശ്രമങ്ങളിൽ കടുത്ത നിലപാട് സ്വീകരിച്ച ട്രംപിന്റെ വൈകാരിക പ്രതികരണങ്ങളെ മുതലെടുക്കാനാണ് ഇസ്രയേൽ ശ്രമിച്ചതെന്ന് തുർക്കി ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നാറ്റോ ഉച്ചകോടിക്കിടെ എർദോഗനുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കാനും ഇറാൻ നേതാക്കളെ വധിക്കാനും ആഗ്രഹിച്ചിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അജണ്ടയ്ക്ക് പൂർണമായും എതിരായിരുന്നു ട്രംപിന്റെ ഈ നിലപാട്.

കൂടാതെ, റഷ്യൻ നിർമിത എസ്-400 മിസൈൽ സംവിധാനം വാങ്ങിയതിന് തുർക്കിക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ നീക്കുമെന്നും തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നൽകുമെന്നും എർദോഗന് ട്രംപ് ഉറപ്പുനൽകിയിരുന്നു. തുർക്കിക്ക് എഫ്-35 നൽകുന്നത് മേഖലയിലെ ഇസ്രയേലിന്റെ സൈനിക മേൽക്കോയ്മ തകർക്കുമെന്ന് ഭയന്ന നെതന്യാഹു ഇതിനെ ശക്തമായി എതിർത്തിരുന്നു.

യു.എസ്-ഇറാൻ ചർച്ചകൾ തകർക്കാനും, ട്രംപിന്റെ സുരക്ഷകരായി തങ്ങളെ ചിത്രീകരിക്കാനും, എർദോഗനുമായുള്ള ട്രംപിന്റെ അടുത്ത ബന്ധത്തിൽ വിള്ളലുണ്ടാക്കാനുമാണ് നെതന്യാഹു ഈ വ്യാജ കഥ മെനഞ്ഞതെന്നാണ് അങ്കാറയിലെ ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇസ്രയേൽ-തുർക്കി നയതന്ത്ര യുദ്ധം രൂക്ഷമാകുന്നു | Israel Trump Assassination Plot

ഈ പുതിയ വെളിപ്പെടുത്തലോടെ തുർക്കിയും തമ്മിലുള്ള നയതന്ത്ര പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. പശ്ചിമേഷ്യയിൽ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് ‘മക്ക ഡിഫൻസ് പാക്ട്’ രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കുന്ന തുർക്കി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പുറത്തുവരുന്നത്.

തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും ട്രംപിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ വിവരങ്ങൾ കൃത്യസമയത്ത് കൈമാറുക മാത്രമാണ് ചെയ്തതെന്നുമാണ് ഇസ്രയേൽ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, യു.എസ് പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ച് മേഖലയെ തീരായുദ്ധത്തിലേക്കു തള്ളിവിടാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് തുർക്കിയും തുറന്നടിക്കുന്നു.

യു.എസ്-ഇറാൻ രഹസ്യ ചർച്ചകളെ തകർക്കാൻ ഇസ്രയേൽ നടത്തുന്ന ഇത്തരം നീക്കങ്ങൾ ഭാവിയിൽ അമേരിക്കയും ഇസ്രേയിലും തമ്മിലുള്ള ബന്ധത്തിലും വലിയ വിള്ളലുകൾ വീഴ്ത്തിയേക്കാമെന്നു നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

Also read: