04/09/2026
[fontresizer_tawhidurrahmandear_widget]

‘ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?’; എൻഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദിപ്കെ

 ‘ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?’; എൻഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രിക്കെതിരെ ദിപ്കെ

ന്യൂഡൽഹി: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എൻഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (എ) ക്ഷണിച്ചതിന് പിന്നാലെ പരിഹാസ പ്രതികരണവുമായി കോക്രാച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. “ഒരു മാസം മുമ്പ് ഞാൻ നിങ്ങൾക്ക് ദേശവിരുദ്ധനായിരുന്നില്ലേ?” എന്നായിരുന്നു ദീപ്കെയുടെ പ്രതികരണം. ബിജെപിയുടെ ക്ഷണം സംബന്ധിച്ച ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അഭിജിത് ദിപ്കെ അംബേദ്‌കറൈറ്റ് ആശയങ്ങൾ വെച്ചുപുലർത്തുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരനാണെന്നും അതിനാൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരുന്നത് പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ആഗ്രഹിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും അതിനാൽ ദിപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അത്താവലെ കൂട്ടിച്ചേർത്തു.

എന്നാൽ, താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും സിജെപിയെ ഒരു ജനകീയ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ദിപ്കെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് രാഷ്ട്രീയ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാൽ രാഷ്ട്രീയ പാർട്ടി രൂപീകരണത്തേക്കാൾ ഒരു പൊതുജന പ്രസ്ഥാനമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Also read: