02/09/2026
[fontresizer_tawhidurrahmandear_widget]

‘കീഴടക്കാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ്റെ നിബന്ധനകൾ അംഗീകരിച്ച് യുഎസ് ചർച്ചയ്ക്ക് യാചിക്കുന്നു’- അബ്ബാസ് അരാഗ്‌ചി

 ‘കീഴടക്കാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ്റെ നിബന്ധനകൾ അംഗീകരിച്ച് യുഎസ് ചർച്ചയ്ക്ക് യാചിക്കുന്നു’- അബ്ബാസ് അരാഗ്‌ചി

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് ചർച്ച നടത്താൻ അമേരിക്ക അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ ഈ നിലപാട് മാറ്റമെന്നും, യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ ഇറാന്റെ പ്രതിരോധശേഷി തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധാനന്തര ഇറാന്റെ വിദേശനയത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു.

തുടക്കത്തിൽ ‘നിരുപാധിക കീഴടങ്ങൽ’ ആവശ്യപ്പെട്ട അമേരിക്ക, അത് നടക്കാതെ വന്നതോടെ ഭരണകൂടമാറ്റത്തിനും രാജ്യത്തെ വിഭജിക്കാനും ആഭ്യന്തര കലാപങ്ങൾക്കും ശ്രമിച്ചതായി അരാഗ്‌ചി ആരോപിച്ചു. എന്നാൽ ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ അമേരിക്ക തങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി ചർച്ചയ്ക്ക് തയ്യാറാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള വെടിനിർത്തൽ ധാരണ നടപ്പാക്കുന്നതിലെയും നയതന്ത്ര നീക്കങ്ങളിലെയും പ്രധാന തടസ്സം ഇസ്രയേലാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഇറാനുമായി ചർച്ചകൾ നടത്താൻ നിലവിൽ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നാവിക ഉപരോധം പൂർണമായി തുടരുകയാണെന്നും ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ട്രംപ് അറിയിച്ചു. അതിനിടെ, ഇറാൻ കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Also read: