02/09/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ബിജെപിയുടെ കളിപ്പാവയല്ല; ഇന്ന് പാർട്ടി ഒപ്പമുണ്ട്, നാളെ ഉണ്ടായെന്ന് വരില്ല’-കങ്കണ റണാവത്ത് | Kangana Ranaut BJP Puppet Remarks

 ‘ഞാൻ ബിജെപിയുടെ കളിപ്പാവയല്ല; ഇന്ന് പാർട്ടി ഒപ്പമുണ്ട്, നാളെ ഉണ്ടായെന്ന് വരില്ല’-കങ്കണ റണാവത്ത് | Kangana Ranaut BJP Puppet Remarks

ന്യൂഡൽഹി: താൻ ബിജെപിയുടെ കളിപ്പാവയല്ലെന്നും സ്വന്തമായി ശക്തമായ നിലപാടുകളും വ്യക്തിത്വവുമുള്ള ആളാണെന്നും ബോളിവുഡ് നടിയും മാണ്ഡിയിൽനിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണാവത്ത്(Kangana Ranaut BJP Puppet Remarks). ‘ദൂരദർശന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഷ്ട്രീയ-സിനിമാ ജീവിതത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും കങ്കണ മനസ്സുതുറന്നത്. പാർട്ടിയുടെ നയങ്ങളിൽനിന്ന് ബോധപൂർവം വ്യതിചലിക്കാൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നും എന്നാൽ ബഹളങ്ങൾ നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിൽ കാര്യങ്ങൾ വ്യക്തമായി കേൾപ്പിക്കാൻ ചില ഘട്ടങ്ങളിൽ ശക്തമായ പ്രസ്താവനകൾ നടത്തേണ്ടി വരാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. താൻ ഒരിക്കലും മനഃപൂർവം പാർട്ടിയുമായി അഭിപ്രായഭിന്നതകൾ ഉണ്ടാക്കാറില്ലെന്നും ഒരു വ്യക്തിയെന്ന നിലയിൽ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

‘നാളെ പാർട്ടി ഒപ്പമുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല’ | Kangana Ranaut BJP Puppet Remarks

രാഷ്ട്രീയത്തിൽ തനിക്ക് രണ്ട് വർഷത്തെ പരിചയം മാത്രമാണുള്ളത്. എന്നാൽ ചലച്ചിത്ര രംഗത്ത് 20 വർഷത്തെ വലിയ മേൽവിലാസവും അനുഭവസമ്പത്തുമുണ്ടെന്ന് കങ്കണ ഓർമിപ്പിച്ചു. ബിജെപി ഇന്ന് എന്റെ ഒപ്പമുണ്ടാകാം, എന്നാൽ നാളെ പാർട്ടി ഒപ്പമുണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. ഒരു എംപി എന്നതിനേക്കാൾ മുൻപേ തനിക്ക് അഭിനേത്രി എന്ന നിലയിൽ ശക്തമായ മേൽവിലാസമുണ്ട്. താൻ എന്തെങ്കിലും പറയുമ്പോൾ മാധ്യമങ്ങളും ജനങ്ങളും അത് ശ്രദ്ധിക്കുന്നത് സിനിമയിലെ ഈ ദീർഘകാല അനുഭവപരിചയം കൊണ്ടാണെന്നും അവർ വിശദീകരിച്ചു.

അടുത്ത പത്ത് വർഷത്തേക്കുള്ള തന്റെ പദ്ധതികളെക്കുറിച്ചും രാഷ്ട്രീയത്തിൽ വലിയ പദവികൾ വഹിക്കുന്ന ആളായിട്ടാണോ അതോ സിനിമയിൽ തുടരുന്ന വ്യക്തിയായിട്ടാണോ സ്വയം കാണുന്നത് എന്നുമുള്ള ചോദ്യത്തിന് ഇന്നത്തെ കാലഘട്ടത്തിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുക്കുമ്പോൾ അതിന് കൃത്യമായ മറുപടി നൽകുക വളരെ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽനിന്ന് പാർട്ടി സീറ്റ് നൽകാതിരിക്കുമോ എന്ന ഭയം തനിക്കില്ല. ഇപ്പോൾ താൻ ഒട്ടേറെ പൊതുവിഷയങ്ങളിൽ പ്രതികരിക്കുന്നുണ്ട്. വ്യക്തികേന്ദ്രീകൃത ചിന്തകളിൽനിന്ന് മാറി പരക്ഷേമ തൽപ്പരതയിലേക്ക് താൻ വളർന്നുകഴിഞ്ഞു. അതേസമയം തന്നെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുമെന്ന ഭയവും തനിക്കില്ലെന്നും താനൊരു സിനിമാ നിർമാതാവും എഴുത്തുകാരിയുമാണെന്നും സ്വന്തം ജോലിയെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

‘ഒരുപാട് പേർ ആഗ്രഹിക്കുന്ന നടിയാണ് ഞാൻ’ | Kangana Ranaut BJP Puppet Remarks

സിനിമയിലേക്ക് തിരികെയെത്തുമ്പോൾ തനിക്ക് ഇപ്പോഴും വലിയ ഡിമാൻഡുണ്ടെന്ന് കങ്കണ അവകാശപ്പെട്ടു. ”ഒരുപാട് പേർ ആഗ്രഹിക്കുന്ന നടിയാണ് ഞാൻ. എന്റെ ഡേറ്റിനായി നിരവധി സംവിധായകർ കാത്തിരിക്കുന്നുണ്ട്. സിനിമ എന്തിനാണ് ഉപേക്ഷിച്ചതെന്ന് അവർ എപ്പോഴും ചോദിക്കാറുണ്ട്. ജീവിതത്തിൽ ചെയ്തുതീർക്കാൻ ഒട്ടേറെ കാര്യങ്ങൾ ബാക്കിയുണ്ട്.”-അവർ സൂചിപ്പിച്ചു.

സിനിമയിലേക്ക് പൂർണമായി മടങ്ങിയെത്തിയാൽ ബോളിവുഡിലെ വൻകിട പ്രൊഡക്ഷൻ ഹൗസുകൾ അവസരം നൽകുമോ എന്ന ചോദ്യത്തിന് മുൻപ് തന്നെ താൻ അത്തരം ഓഫറുകൾ നിരസിച്ചിട്ടുണ്ടെന്നായിരുന്നു കങ്കണയുടെ മറുപടി. താൻ ഇതിനകം തന്നെ അത്തരം പ്രൊഡക്ഷൻ ഹൗസുകളുടെ ഓഫറുകൾ തള്ളിക്കളഞ്ഞതാണെന്നും അവാർഡ് ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും വിസമ്മതിച്ചിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തി. ഒരു ഘട്ടത്തിൽ ദിവസവും നൂറോളം കോളുകളാണ് അവാർഡ് സംഘാടകരിൽനിന്ന് വന്നിരുന്നത്. തന്റെ ചിത്രങ്ങൾ അത്രയധികം മികച്ചതായതിനാൽ മികച്ച നടിക്കുള്ള പുരസ്‌കാരം തനിക്ക് നൽകാതിരുന്നാൽ ആ അവാർഡ് ദാന ചടങ്ങുകൾ തന്നെ നാണംകെടുന്ന അവസ്ഥയായിരുന്നു.

പല പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെയും സിഇഒമാർ തന്റെ വീട്ടിൽ വന്ന് അവാർഡ് ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുകയും താൻ വന്നില്ലെങ്കിൽ അവരുടെ ജോലി തന്നെ പോകുമെന്ന് പറഞ്ഞ് വിഷമം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു. തനിക്ക് സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ടെന്നും ‘മണികർണിക’, ‘എമർജൻസി’ തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്യാൻ സാധിച്ചതായും അവർ ഓർമിപ്പിച്ചു(Kangana Ranaut BJP Puppet Remarks).

ജെ ജയലളിതയുടെ ജീവിതം പറഞ്ഞ ‘തലൈവി’ പോലുള്ള സിനിമകളെ പരാമർശിച്ചുകൊണ്ട് ഇത്തരം കഥാപാത്രങ്ങളാണ് തന്റെ പ്രായത്തിന് ഏറ്റവും അനുയോജ്യമെന്ന് കങ്കണ ചൂണ്ടിക്കാട്ടി. അത്തരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു പ്രത്യേക പ്രായവും വ്യക്തിത്വവും പെരുമാറ്റരീതിയും ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ഖാന്റെയോ കുമാറിന്റെയോ നായികയായി അഭിനയിക്കുന്നതിനേക്കാൾ തനിക്ക് കൂടുതൽ അനുയോജ്യമായി തോന്നുന്നത് ഇത്തരം പ്രായത്തിന് ഇണങ്ങുന്ന ശക്തമായ കഥാപാത്രങ്ങൾ ചെയ്യാനാണെന്ന് അവർ വ്യക്തമാക്കി.

സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ കീഴിൽ ഇറങ്ങിയ ‘ഭാരത് ഭാഗ്യ വിധാത’ എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. എന്നാൽ ഈ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. ആഗോളതലത്തിൽ 142 കോടി രൂപയിലധികം കളക്ഷൻ നേടിയ 2019 ലെ ‘മണികർണിക’യാണ് തിയേറ്ററുകളിൽ വിജയം കണ്ട കങ്കണയുടെ അവസാന ചിത്രം. 2014 ലെ വൻ ഹിറ്റായ ‘ക്വീൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ക്വീൻ 2’ ആണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം(Kangana Ranaut BJP Puppet Remarks).

Also read: