02/09/2026
[fontresizer_tawhidurrahmandear_widget]

‘മനുഷ്യരെ വേർതിരിക്കുന്ന മനുസ്മൃതിയല്ല’, ഭരണഘടനയാണ് രാജ്യം ഭരിക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ്; ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ചു

 ‘മനുഷ്യരെ വേർതിരിക്കുന്ന മനുസ്മൃതിയല്ല’, ഭരണഘടനയാണ് രാജ്യം ഭരിക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ്; ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെയുണ്ടായ ജാതീയധിക്ഷേപത്തിൽ ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം. മനുഷ്യരെ ശുദ്ധരെന്നും അശുദ്ധരെന്നും വേർതിരിക്കുന്ന മനുസ്മൃതിയല്ല, ഡോ. ബി.ആർ അംബേദ്കറുടെ ഭരണഘടനയാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് വ്യക്തമാക്കിയ പ്രവർത്തകർ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചു.

മുൻകൂട്ടി അറിയിക്കാതെ നടത്തിയ പ്രതിഷേധമായതിനാൽ തുടക്കത്തിൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചില്ല. ആഗസ്റ്റ് ആദ്യവാരം ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ‘വിജയ് ശംഘനാഥ്’ റാലിയിൽ ഖാർഗെ പങ്കെടുത്തതിന് പിന്നാലെ, ആഗസ്റ്റ് 10-ന് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതൃത്വത്തിൽ വേദിയിൽ ശുദ്ധീകരണ ഹവൻ നടത്തിയിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയത്.

ഖാർഗെയെ അധിക്ഷേപിച്ച സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അമർഷത്തിലാണ്. കുറ്റക്കാർക്കെതിരെ എസ്സി/എസ്ടി വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പാർട്ടി തീരുമാനം.

Also read: