26/09/2026
[fontresizer_tawhidurrahmandear_widget]

പ്രിയദർശിനി നൂറാം ദിന ആഘോഷം: സാരി വിതരണമില്ലെന്ന് ഗതാഗതമന്ത്രി

 പ്രിയദർശിനി നൂറാം ദിന ആഘോഷം: സാരി വിതരണമില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആഘോഷ പരിപാടിയിൽ സാരി വിതരണമില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും മന്ത്രി പ്രതികരിച്ചു.

കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി നൂറ് ദിവസം തികയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്.

ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നായിരുന്നു നേരത്തെ പുറത്തുവരുന്ന വിവരം. ഇതിന് പിന്നാലെയാണ് സാരി വിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് മന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ തമ്പാനൂർ ഡിപ്പോയിൽ മാത്രമാണ് സാരി വിതരണമുണ്ടാവുകയെന്ന് കെ.എസ്.ആർ.ടി.സി
വിശദീകരിച്ചു.

രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടക്കുന്ന ചടങ്ങ് മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

Also read: