26/09/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് കോനാട് ബീച്ചിൽ പൊലീസ് നിർദേശം ലംഘിച്ച്പടക്കം പൊട്ടിച്ചു; യുവാവിനെതിരെ കേസ്

 കോഴിക്കോട് കോനാട് ബീച്ചിൽ പൊലീസ് നിർദേശം ലംഘിച്ച്പടക്കം പൊട്ടിച്ചു; യുവാവിനെതിരെ കേസ്

കോഴിക്കോട്: കോനാട് ബീച്ചിൽ പൊലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തു. വയനാട് പൂമല സ്വദേശിയായ ഫായിസ് അഹമ്മദിനെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊതുജനങ്ങളുടെ ജീവന് അപകടവും ഭീഷണിയും ഉണ്ടാക്കുന്ന രീതിയിൽ ബീച്ചിൽ വച്ച് പടക്കം പൊട്ടിച്ചതിനാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. തീരദേശ മേഖലകളിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

Also read: