19/10/2026
[fontresizer_tawhidurrahmandear_widget]

‘ഇസ്രയേലുമായി യാതൊരുവിധ സഹകരണവും അംഗീകരിക്കാനാകില്ല’; കൊളംബിയൻ തലസ്ഥാനത്ത് കൂറ്റൻ പ്രതിഷേധ റാലി

 ‘ഇസ്രയേലുമായി യാതൊരുവിധ സഹകരണവും അംഗീകരിക്കാനാകില്ല’; കൊളംബിയൻ തലസ്ഥാനത്ത് കൂറ്റൻ പ്രതിഷേധ റാലി

ബൊഗോട്ട: ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള പുതിയ കൊളംബിയൻ സർക്കാരിന്റെ നീക്കത്തിനെതിരെ തലസ്ഥാന നഗരിയായ ബൊഗോട്ടയിൽ പ്രതിഷേധം ശക്തമായി. നൂറുകണക്കിന് ആളുകളാണ് ഇസ്രയേൽ എംബസിക്ക് മുന്നിൽ തടിച്ചുകൂടി പ്രകടനം നടത്തിയത്. ഫലസ്തീനിലെയും ഗസ്സയിലെയും അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലുമായി യാതൊരുവിധ നയപരവും സാമ്പത്തികവുമായ സഹകരണവും പാടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കഴിഞ്ഞ മാസം അധികാരമേറ്റ പ്രസിഡന്റ് അബെലാർഡോ ഡെ ലാ എസ്പ്രിയെല്ലയുടെ ഇസ്രയേൽ അനുകൂല നയങ്ങൾക്കെതിരെയാണ് ജനരോഷം ഉയർന്നിരിക്കുന്നത്. ജറുസലേമിൽ കൊളംബിയൻ എംബസി തുറക്കുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തെയും പ്രക്ഷോഭകർ വിമർശിച്ചു. ഹമാസ്-ഇസ്രയേൽ സംഘർഷത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഫലസ്തീനിലെ അതിക്രമങ്ങളിൽ മൗനം പാലിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

യുഎസുമായും ഇസ്രയേലുമായും അടുത്ത ബന്ധം പുലർത്തുമെന്നായിരുന്നു പ്രസിഡന്റ് ഡെ ലാ എസ്പ്രിയെല്ലയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഗസ്സയിലെ വംശഹത്യയെ രൂക്ഷമായി എതിർക്കുകയും ഇസ്രയേലുമായി എല്ലാ ബന്ധവും വിച്ഛേദിക്കുകയും ചെയ്തിരുന്ന മുൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നയങ്ങളിൽ നിന്നും തികച്ചും വിരുദ്ധമാണ് പുതിയ ഭരണകൂടത്തിന്റെ നടപടികൾ.

Also read: