മാസപ്പടിക്കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്ന് സൂചന. ഇഡി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ഉടൻ കൈമാറും. തിരുവനന്തപുരം വിജിലൻസ് സ്പെഷൽ യൂണിറ്റിനാണ് അന്വേഷണ ചുമതല.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരെ പ്രതികളാക്കി അഴിമതി നിരോധന നിയമപ്രകാരമാകും കേസെടുക്കുക. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസെടുത്താൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ, പ്രാഥമിക പരിശോധന നടത്താതെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു.
കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഇഡി നൽകിയിട്ടുണ്ടെന്നും, എന്തുകൊണ്ട് അന്വേഷണ ഏജൻസി എഫ്ഐആർ ഇടുന്നില്ലെന്നും കോടതി നേരത്തെ വിമർശിച്ചിരുന്നു. സർക്കാരിന്റെ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വിജിലൻസിന്റെ നടപടി. പൊലീസിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.