19/10/2026
[fontresizer_tawhidurrahmandear_widget]

സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ആഹ്വാനം: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ കസ്റ്റഡിയിൽ

 സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ആഹ്വാനം: മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ കസ്റ്റഡിയിൽ

മുംബൈ: മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ‘ഹം ഭാരത് കേ ലോഗ്’ സംഘടനയുടെ തലവനുമായ തുഷാർ ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കോക്രോച്ച് ജനതാ പാർട്ടി ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ പ്രകടനം നടക്കാനിരിക്കെയാണ് പൊലീസ് നടപടി.

ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്യുന്ന പോസ്റ്റർ തുഷാർ ഗാന്ധി എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെയും ആക്ടിവിസ്റ്റ് ഫിറോസ് മിത്തിബോർവാലയെയും വീടുകളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ ഭരണകൂടത്തിനെതിരെ കനത്ത വിമർശനവുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി. ഇന്ത്യയുടെ സ്ഥാപകരിലൊരാളുടെ പിൻതലമുറക്കാരനും നിരായുധനുമായ 66 വയസുകാരനെയാണ് ഭരണകൂടം പിടിച്ചുകൊണ്ടുപോയതെന്ന് തുഷാർ ഗാന്ധിയുടെ മകൾ കസ്തൂരി ഗാന്ധി എക്സിൽ കുറിച്ചു. അതേസമയം, അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് ക്രാന്തി മൈതാനം പ്രതിഷേധസ്ഥലമല്ലെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

Also read: