19/10/2026
[fontresizer_tawhidurrahmandear_widget]

‘അല്ലെങ്കിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ എന്ത് വ്യത്യാസം? തിടുക്കം വേണ്ട, നീതി നടപ്പിലാക്കണം’: ചാണ്ടി ഉമ്മൻ

 ‘അല്ലെങ്കിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ എന്ത് വ്യത്യാസം? തിടുക്കം വേണ്ട, നീതി നടപ്പിലാക്കണം’: ചാണ്ടി ഉമ്മൻ

കോട്ടയം: പിണറായി വിജയൻ പ്രതിയായ മാസപ്പടിക്കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസിനുള്ളിൽ ഭിന്നസ്വരങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യത്വമാണെന്നും ഉമ്മൻ ചാണ്ടിയോട് കാണിച്ചത് അന്യായമാണെങ്കിലും അതിന് പകരം മറ്റൊരാളെ വേട്ടയാടുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ നിലപാട് പരസ്യമാക്കിയത്.

തൻ്റെ പിതാവിനെ ഒമ്പത് വർഷത്തോളം അന്യായമായി വേട്ടയാടുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ അതിനുള്ള മറുപടി മറ്റൊരു വേട്ടയാടലല്ല. അകാരണമായ തിടുക്കം കാണിക്കാതെ നിയമത്തിൻ്റെ വഴിക്ക് കാര്യങ്ങൾ മുന്നോട്ട് പോകണം. സർക്കാർ സമയമെടുത്ത് കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും ഒരു കാരണവശാലും നീതി നടപ്പിലാകാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ കേട്ടുകേൾവിയില്ലാത്ത നടപടികളാണ് ഉണ്ടായതെന്നും, അതേ രീതി യുഡിഎഫ് ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസപ്പടിക്കേസിൽ പിണറായി വിജയനോട് സർക്കാർ മൃദുസമീപനം കാണിക്കുന്നുവെന്ന കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനങ്ങൾക്കിടെയാണ് ചാണ്ടി ഉമ്മൻ്റെ വ്യത്യസ്തമായ പ്രതികരണം.

Also read: