‘ഇന്ത്യയിൽ മുസ്ലിംകൾക്കും മറ്റ് മതസ്ഥർക്കും സ്ഥാനമുണ്ട്’; മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ പിന്തുണച്ച് അണ്ണാമലൈ
അണ്ണാമലൈ
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിംകൾക്കും മറ്റ് മതസ്ഥർക്കും സ്ഥാനമുണ്ടെന്ന ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ‘വി ദി ലീഡേഴ്സ് ഫൗണ്ടേഷൻ’ മേധാവി കെ. അണ്ണാമലൈ. അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു മോഹൻ ഭാഗവത് ഈ പരാമർശം നടത്തിയത്.
പി.ടി.ഐ റിപ്പോർട്ട് അനുസരിച്ച്, ആർ.എസ്.എസ് അധ്യക്ഷന്റെ വിജയദശമി പ്രസംഗം നിരവധിയാളുകൾ ശ്രദ്ധയോടെ വീക്ഷിച്ചതായി അണ്ണാമലൈ പറഞ്ഞു.
“ആർ.എസ്.എസ് അധ്യക്ഷൻ ശ്രീ മോഹൻ ഭാഗവത് ജിയുടെ വിജയദശമി പ്രസംഗം വളരെ കൗതുകത്തോടെയാണ് നിരവധിയാളുകൾ കാണുന്നത്. ഇന്ത്യ എന്ന രാജ്യം എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണെന്നും മുസ്ലിംകൾക്കും മറ്റ് മതസ്ഥർക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറയുന്ന ഏതൊരു ഹിന്ദുവും തീർത്തും തെറ്റാണെന്നും യു.എസ് സന്ദർശനത്തിനിടെ അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു,” അണ്ണാമലൈ പറഞ്ഞു.