22/10/2026
[fontresizer_tawhidurrahmandear_widget]

തൃശ്ശൂർ പാറളം പഞ്ചായത്തിൽ സിപിഐ പിന്തുണ; ബിജെപിക്ക് ഭരണം നഷ്ടമായി, കോൺഗ്രസ് അധികാരത്തിൽ

 തൃശ്ശൂർ പാറളം പഞ്ചായത്തിൽ സിപിഐ പിന്തുണ; ബിജെപിക്ക് ഭരണം നഷ്ടമായി, കോൺഗ്രസ് അധികാരത്തിൽ

തൃശ്ശൂർ: അവിശ്വാസപ്രമേയത്തിലൂടെ ബിജെപി ഭരണസമിതി പുറത്തായ പാറളം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ. സിപിഐ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിലെ റോസ് മേരി അപേഷിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.

ആദ്യഘട്ട വോട്ടെടുപ്പിൽ റോസ് മേരി അപേഷിന് എട്ട് വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ മുൻ പ്രസിഡന്റ് അനിത പ്രസന്നന് ആറും എൽഡിഎഫിന്റെ സുധ അനിലിന് മൂന്നും വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് മുന്നണിയിലുള്ള സിപിഐയുടെ രണ്ട് വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതാണ് നിർണായകമായത്. രണ്ടാംഘട്ട വോട്ടെടുപ്പിൽനിന്ന് സിപിഎം വിട്ടുനിന്നു.

17 അംഗങ്ങളുള്ള പാറളത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കും യുഡിഎഫിനും ആറ് സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നത്. അന്ന് യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് ബിജെപിയിലെ അനിത പ്രസന്നൻ പ്രസിഡന്റായത്. തുടർന്ന് എൽഡിഎഫ് പിന്തുണയോടെ അവിശ്വാസപ്രമേയം പാസ്സാക്കിയാണ് ബിജെപിയെ താഴെയിറക്കിയത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് നടക്കും.

Also read: