‘ഇറാൻ യുദ്ധത്തിന്റെ പേരിൽ പ്രതിപക്ഷം ഭീതി പരത്തുന്നു; ഇന്ത്യ പ്രതിസന്ധി നേരിടുമ്പോൾ ചിലർക്ക് സന്തോഷം’: നരേന്ദ്ര മോദി
ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ മറവിൽ രാജ്യത്ത് എൽപിജിക്കും വളത്തിനും ക്ഷാമമുണ്ടാകുമെന്ന് കാട്ടി പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പ്രതിസന്ധി നേരിടുമ്പോൾ ചിലർ സന്തോഷം കണ്ടെത്തുകയാണെന്നും, ഇത്തരം പ്രചാരണങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ ബനസാന്ത ജില്ലയിലെ ഭിൽഡിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം മൂലം കർഷകർക്ക് വളവും ജനങ്ങൾക്ക് പാചകവാതകവും ലഭിക്കില്ലെന്ന് ചിലർ പ്രചരിപ്പിച്ചത് രാജ്യത്തിന് ദുഷ്പേരുണ്ടാക്കാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സമീപകാല പരാമർശങ്ങൾക്കുള്ള മറുപടിയായാണ് മോദിയുടെ ഈ പ്രതികരണമെന്നാണ് വിലയിരുത്തൽ. ജീവിതത്തിന്റെ അവസാന നിമിഷംവരെ രാജ്യത്തെ ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഭിൽഡിയിൽ 14,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. കാക്രെജ് കന്നുകാലി ഇനത്തിന്റെ പ്രജനനവും ജനിതക ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി 127 ഏക്കറിൽ സ്ഥാപിച്ച ഗവേഷണ കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു.
മോദി എവിടെയും പോകില്ലെന്ന് സദസ്സിലൊരാൾ; ‘മോദിയുടെ തന്തക്ക് വരെ...
4 weeks ago