30/03/2026
[fontresizer_tawhidurrahmandear_widget]

എലത്തൂർ കൊലപാതകം: മൃതദേഹത്തെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ഭാര്യയെ വിളിച്ചുവരുത്തി, വൈശാഖനെതിരെ പോക്‌സോയും

 എലത്തൂർ കൊലപാതകം: മൃതദേഹത്തെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ഭാര്യയെ വിളിച്ചുവരുത്തി, വൈശാഖനെതിരെ പോക്‌സോയും

കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം 24ന് നടന്ന സംഭവത്തിൽ പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പ്രതി സ്വന്തം ഭാര്യയെ തന്നെയാണ് വിളിച്ചുവരുത്തിയത്. വർക്ക്‌ഷോപ്പിൽ ഒരു യുവതി തൂങ്ങിമരിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഭാര്യയെ സ്ഥലത്തെത്തിച്ചത്.

യുവതിയും വൈശാഖനും നേരത്തെ തന്നെ അടുപ്പത്തിലായിരുന്നു. വിവാഹ അഭ്യർത്ഥനയുമായി യുവതി എത്തിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലെത്തിച്ച യുവതിക്ക് ഇയാൾ ഉറക്കഗുളിക നൽകി. തുടർന്ന് ആത്മഹത്യയ്ക്കായി രണ്ട് കുരുക്കുകൾ തയ്യാറാക്കിയ വൈശാഖൻ, യുവതിയുടെ കഴുത്തിൽ കുരുക്ക് വീണെന്ന് ഉറപ്പാക്കിയ ശേഷം അവൾ നിന്നിരുന്ന സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു.

വർക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ തുമ്പായത്. പ്രതി 16 വയസ്സു മുതൽ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തിയതോടെ കൊലപാതകത്തിന് പുറമെ പോക്‌സോ വകുപ്പുകളും ചുമത്താൻ പോലീസ് തീരുമാനിച്ചു. തട്ടാമ്പാട്ടുതാഴം സ്വദേശിയായ വൈശാഖൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

Also read: