02/03/2026
[fontresizer_tawhidurrahmandear_widget]

‘കടുത്ത അയ്യപ്പ ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല’; ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

 ‘കടുത്ത അയ്യപ്പ ഭക്തൻ, ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ല’; ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പ സ്വാമിയുടെ കടുത്ത ഭക്തനാണെന്നും ഈ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഹർജിയിൽ ഗോവർധൻ അവകാശപ്പെടുന്നു.

കർണാടകയിലെ ബെല്ലാരിയിൽ ജ്വല്ലറി ഉടമയായ ഗോവർധനെ, മോഷ്ടിച്ച സ്വർണം വാങ്ങിയെന്നാരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. എന്നാൽ താൻ നിയമാനുസൃതമായാണ് സ്വർണം വാങ്ങിയതെന്നും അതിന്റെ പണം 2019ൽ തന്നെ കൈമാറിയിട്ടുണ്ടെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ കൈവശമുണ്ടായിരുന്ന 24 കാരറ്റിന്റെ 474.97 ഗ്രാം സ്വർണം അന്വേഷണ സംഘം ബലമായി പിടിച്ചെടുക്കുകയായിരുന്നുവെന്നും ഗോവർധൻ ആരോപിക്കുന്നു.

താൻ ഒരു ഭക്തനാണെന്നതിന് തെളിവായി 2.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാല മാളികപ്പുറത്തമ്മയ്ക്ക് വഴിപാടായി സമർപ്പിച്ചിട്ടുണ്ടെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളിയായ ഒരാൾ ഇത്തരത്തിൽ വഴിപാടുകൾ നടത്തില്ലെന്നാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിക്കാൻ ശ്രമിക്കുന്നത്.

Also read: