ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; 17 പേരുടെ ഡിഎൻഎ പരിശോധിച്ച് പോലീസ്, ഒടുവിൽ പിതാവ് പിടിയിൽ
മുംബൈ: ബധിരയും മൂകയും മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ പിതാവ് അറസ്റ്റിൽ. മുംബൈ കഫേ പരേഡ് മേഖലയിലാണ് സംഭവം. പിതാവിന്റെയടക്കം സംശയമുളള 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചിരുന്നു. ജനുവരി 27ന് പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ യുവതിയുടെ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പിതാവുമായി പൊരുത്തപ്പെടുന്നത് കണ്ടെത്തി. ഇതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൗൺസിലിങ്ങിലൂടെയാണ് പിതാവാണ് പ്രതിയെന്ന് യുവതിയെ അറിയിച്ചത്.
2025 ഒക്ടോബറിൽ ദക്ഷിണ മുംബൈയിലെ കാമ ആൻഡ് ആൽബ്ലൈഡ് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് യുവതി അഞ്ചുമാസം ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് പ്രയാസമായതിനാൽ ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ശേഷം അന്യേഷണത്തിൽ 2025 മാർച്ചിനും സെപ്തംബറിനും ഇടയിൽ യുവതി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. ബിഎൻഎസ് പ്രകാരവും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തിയും പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ യുവതിക്ക് ആവശ്യമായ ചികിത്സയും മാനസിക പിന്തുണയും അധികൃതർ ഉറപ്പാക്കുന്നുണ്ട്.