27/07/2026
[fontresizer_tawhidurrahmandear_widget]
Main story

10 വർഷത്തിനുശേഷം സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ തുറന്നു; ബാരിക്കേടുകൾ നീക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ഈ കവാടം തുറന്നത്. ഇതിനായി വർഷങ്ങളായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് മാറ്റി. ‘സമര കവാടം’ എന്ന പേരിൽ പ്രശസ്തമായ ഈ ഗേറ്റ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും, പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൂർണ്ണമായി അടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഇന്നലെ [&Read More

Kerala

‘അടുപ്പം കെസിയോട്; പക്ഷേ, ജനം വി.ഡി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചു’; കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായതെന്ന് മന്ത്രി കെ. മുരളീധരൻ. 80 സീറ്റുകൾ പ്രതീക്ഷിച്ച സ്ഥാനത്ത് 100 സീറ്റുകൾ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം ഒരു മലയാള മാധ്യമാത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ മത്സരം തോറ്റ് അവസാനിപ്പിക്കരുതെന്ന വാശിയുണ്ടായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം ഉപേക്ഷിച്ചു പോയെന്ന ആക്ഷേപം പാർട്ടി നിർദേശപ്രകാരമായിരുന്നെങ്കിലും, വടകരയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഇനി ഒരു കാരണവശാലും വട്ടിയൂർക്കാവ് വിട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ [&Read More

Kerala

‘കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല’; സത്യപ്രതിജ്ഞാ ചടങ്ങിലെ കൂവലിന് മറുപടിയുമായി നടി

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കെതിരെ ഉണ്ടായ കൂവലിന് പ്രതികരണവുമായി നടി റിനി ആൻ ജോർജ്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ റിനിക്കെതിരെ കൂവി വിളിച്ചത്. എന്നാൽ ഈ പ്രതിഷേധങ്ങളെ ഒട്ടും പ്രകോപിതയാകാതെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൻ്റെ ഔദ്യോഗിക പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ [&Read More

Kerala

‘എനിക്കൊരു കല്യാണം കഴിക്കണം, ആജീവനാന്തം ഭക്ഷണവും വേണം’; 25 ദിവസത്തിനിടെ വിളിച്ചത് 50-ലധികം

ഷൊർണൂർ: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് ഫോൺ വിളിച്ച് വട്ടംകറക്കി അജ്ഞാതൻ. കഴിഞ്ഞ 25 ദിവസത്തിനിടെ 50Read More

Kerala

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്ക് സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ’; വിവാദ

ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. “സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം” എന്ന് മണി പരിഹസിച്ചു. ഗാന്ധിജിയെ [&Read More

Main story

യുഎസ് ഒരു വിഷയമേയല്ല; റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യ; പിന്നാലെ

ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാരക്കരാറിലെ നിയന്ത്രണങ്ങൾ മറികടന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ തുടരും. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതിന് പിന്നാലെ, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് 30 ദിവസത്തേക്ക് കൂടി നീട്ടി നൽകി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ ഇളവിന്റെ കാലാവധി അവസാനിച്ചത്. വ്യാപാരക്കരാർ നിലവിൽ വരുന്നതിന് മുൻപും ശേഷവും ഇന്ത്യ [&Read More

Kerala

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും; ഒരു യുവതി കൂടി അറസ്റ്റിൽ, പിന്നിൽ രാജ്യാന്തര

കൊച്ചി: മോഡലിങ്ങിൻ്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ ഒരു യുവതി കൂടി പൊലീസ് കസ്റ്റഡിയിലായി. പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. മരട് പൊലീസ് രജിസ്റ്റർ ചെയ്‌ത ഈ കേസിൽ കഴിഞ്ഞ ദിവസം ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ മോഡലിങ് ജോലിക്കെന്ന വ്യാജേന വിദേശത്തെത്തിച്ച് വിവിധ ആളുകൾക്ക് കാഴ്ചവെച്ചതായാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ അലീന മുൻപും [&Read More

Main story

അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി

ഡൽഹി: അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ സുപ്രീംകോടതി അനുമതി നൽകി. ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളോ എഫ്ഐആറോ പാടില്ലെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തെരുവ് നായകളുടെ ജനന നിയന്ത്രണത്തിനായി എല്ലാ ജില്ലകളിലും എബിസി സെന്ററുകൾ സമയബന്ധിതമായി സ്ഥാപിക്കണം. എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിനും ചികിത്സാ സൗകര്യവും ഉറപ്പാക്കണം. ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതികൾ രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ആശുപത്രികൾ, സ്കൂളുകൾ, [&Read More

World

ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക്’ അയക്കുന്നവർക്ക് 558 കോടി; ലോക നേതാക്കളുടെ തലയ്ക്ക് വിലയിട്ട്

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള നിയമനിർമ്മാണ ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലുള്ളതായി റിപ്പോർട്ടുകൾ. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ വധിക്കാൻ [&Read More

Main story

ബ്രിട്ടനിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജൻ: 23-ാം വയസ്സിൽ മേയർ പദവിയിലെത്തി തുഷാർ

ലണ്ടൻ: ബ്രിട്ടനിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ തുഷാർ കുമാർ. 23 കാരനായ അദ്ദേഹം കിഴക്കൻ ഇംഗ്ലണ്ടിലെ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിൻ്റെ മേയറായി ചുമതലയേറ്റു. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് പഠിച്ചിറങ്ങിയ തുഷാർ യുണൈറ്റഡ് കിങ്‌ഡത്തിൻ്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനാണ്. ലേബർ പാർട്ടി അംഗമായ അദ്ദേഹം 2023Read More