വാഷിങ്ടൻ: യുഎസിലെ സാൻഡിയാഗോയിലുള്ള പ്രമുഖ മുസ്‌ലിം പള്ളിയിലുണ്ടായ ദാരുണമായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരിൽ പള്ളിയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരനും ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ ശേഷം അക്രമികൾ സ്വയം വെടിവച്ച് മരിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ പ്രാദേശിക പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സാൻഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കേന്ദ്രങ്ങളിലൊന്നിലാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്കായി അറബിക് ഭാഷ, ഇസ്‌ലാമിക [&Read More
ഇസ്ലാമാബാദ്/റിയാദ്: അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധം പശ്ചിമേഷ്യയെ അസ്ഥിരതയിലേക്ക് തള്ളിവിട്ടതോടെ, സ്വന്തം സുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി വൻ സൈനിക സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ് പാകിസ്ഥാൻ. തങ്ങളുടെ അത്യാധുനിക ജെഎഫ്Read More
തെഹ്റാൻ/എർബിൽ: ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വമ്പൻ പടയൊരുക്കം തകർത്ത് ഇറാൻ സൈന്യം. വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽനിന്ന് അതിർത്തി കടത്തി ഇറാനിലേക്ക് കടത്താൻ ശ്രമിച്ച നൂറുകണക്കിന് അത്യാധുനിക അമേരിക്കൻ ആയുധങ്ങളും വെടിക്കോപ്പുകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) പിടിച്ചെടുത്തു. ഇറാൻ വാർത്താ ഏജൻസികളാണു വാർത്ത പുറത്തുവിട്ടത്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ കുർദിസ്ഥാനിലെ ബാനെ നഗരത്തിൽ വെച്ചാണ് അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തിലൂടെ അമേരിക്കയുടെ ആയുധക്കടത്ത് ശൃംഖലയെ ഐആർജിസി തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. [&Read More
മദുറോ മോഡലിൽ ബൊളീവിയൻ മുൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാനുള്ള യുഎസ് നീക്കം പൊളിച്ച് ആദിവാസികളും
കോച്ചബാംബ/ചിമോറെ: മുൻ ബൊളീവിയൻ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ഇവോ മൊറാലിസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെത്തുടർന്ന് രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര അസ്വസ്ഥതകളും പുകയുന്നു. മൊറാലിസിനെ പിടികൂടാൻ അമേരിക്കയുടെ സഹായത്തോടെയുള്ള സൈനിക നീക്കം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അനുയായികളായ ആദിവാസികളും തൊഴിലാളികളും കോച്ചബാംബ മേഖലയിലെ ചിമോറെ വിമാനത്താവളം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. റൺവേ അടക്കം ഉപരോധിച്ച പ്രതിഷേധക്കാർ വിമാനങ്ങൾ ഇറങ്ങുന്നത് തടഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് ആദിവാസികൾ അദ്ദേഹത്തിന്റെ വസതിക്കും കാവലൊരുക്കിയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെയും ബൊളീവിയൻ പൊലീസിന്റെയും സംയുക്ത [&Read More
‘ദീപക് സിംഗ്ല ധീരൻ, ബിജെപിയിൽ ചേരാൻ കൂട്ടാക്കിയില്ല, ഈ അറസ്റ്റ് അതിനുള്ള പകപോക്കൽ’-വിമർശനവുമായി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗോവയുടെ സഹചുമതലക്കാരനുമായ ദീപക് സിംഗ്ലയുടെ അറസ്റ്റിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതും ഭരണകക്ഷിക്കെതിരെ ഉറച്ചുനിന്നു പോരാടിയതുമാണ് സിംഗ്ലയെ കുടുക്കാൻ കാരണമായതെന്ന് കെജ്രിവാൾ ആരോപിച്ചു. വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാനും എഎപിയുടെ രഹസ്യ സംഘടനാ വിവരങ്ങൾ ചോർത്താനുമുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി. ബാങ്ക് വായ്പ തട്ടിപ്പും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രധാന നയമാറ്റവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ നിലവിലുള്ള ഒബിസി പട്ടിക പൂർണ്ണമായും റദ്ദാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം, സംസ്ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും വരും ജൂൺ മാസം മുതൽ നിർത്തലാക്കാനും സംസ്ഥാന ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യRead More
ആലപ്പുഴ: മന്ത്രി എം. ലിജുവിനെതിരെ കായംകുളം മുൻ എംഎൽഎ യു. പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാർഗത്തിൽ അല്ലെന്നാണ് യു. പ്രതിഭയുടെ ആരോപണം. തിരഞ്ഞെടുപ്പ് വേളയിൽ ലിജു വോട്ടർമാരുടെ മുന്നിൽ കരഞ്ഞ് സഹതാപം നേടി വോട്ട് പിടിച്ചെന്നും തനിക്കെതിരെ മോശം പ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി എന്നും അവർ കൂട്ടിച്ചേർത്തു. ലിജു ജയിച്ചത് ശരിയായ മാർഗത്തിലല്ല, കരഞ്ഞ് വോട്ട് വാങ്ങി. താൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ലെന്നും [&Read More
തിരുവനന്തപുരം: മഹാപ്രളയ കാലം മുതൽ തുടങ്ങിയ ഒരു വയോധികയും വി.ഡി. സതീശനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ കഥ ഇന്ന് സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ ഏവരുടെയും മനസ്സ് നിറയ്ക്കുന്നതായി. മുൻപുണ്ടായ പ്രളയത്തിൽ പെട്ടുപോയപ്പോൾ വി.ഡി. സതീശൻ ഇടപെട്ട് സുരക്ഷിതമായി സംരക്ഷണം നൽകിയ അമ്മാളു അമ്മയാണ് ഇന്ന് ചടങ്ങുകൾ നടന്ന വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച് തന്റെ സന്തോഷം പങ്കുവെച്ചത്. മക്കളില്ലാത്ത തനിക്ക് ദുരിതകാലത്ത് അഭയമേകിയ സതീശൻ സ്വന്തം മകനെപ്പോലെയാണെന്നാണ് അമ്മാളു അമ്മ പറയുന്നത്. വി.ഡി. സതീശനോടൊപ്പമുള്ള പഴയൊരു ചിത്രവും [&Read More
തൃശൂർ: സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി ഒടുവിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ് ഒ.ജെ. ജനീഷ്. ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാള ഉൾപ്പെടുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഈ യുവനേതാവിന്റെ വരവ്. കഠിനമായ ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് ജനീഷ് തന്റെ വിജയം കൈവരിച്ചത്. പെരുമ്പാവൂർ കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ പഠിക്കുന്ന കാലത്താണ് ജനീഷ് കെഎസ്‌യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഡിപ്ലോമ പഠനകാലത്തായിരുന്നു അച്ഛൻ ജനരഞ്ജനന്റെ അപ്രതീക്ഷിത മരണം. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെ [&Read More
ലഖ്നൗ: നോയിഡയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24Read More