27/07/2026
[fontresizer_tawhidurrahmandear_widget]
Kerala

എന്തൊരു ഭക്‌തി! അയ്യപ്പനെ മാനത്തുനിന്ന് തൊഴാൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെതിരെ

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. ആകാശത്തുനിന്ന് അയ്യപ്പനെ തൊഴാൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയതെന്ന് കോസ്റ്റ് ഗാർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ മാസം 23Read More

World

റഷ്യയെ നടുക്കി യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; അതിർത്തി കടന്നെത്തിയത് അറുന്നൂറോളം ഡ്രോണുകൾ,

മോസ്കോ: റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഏകദേശം അറുന്നൂറോളം ഡ്രോണുകളാണ് യുക്രെയ്ൻ ഒരേസമയം റഷ്യൻ അതിർത്തി കടത്തി വിട്ടത്. ക്രിമിയൻ പെനിൻസുല, കരിങ്കടൽ, അസോവ് കടൽ എന്നിവയുൾപ്പെടെ പതിനാലോളം റഷ്യൻ മേഖലകളിൽ നിന്നായി 556 യുക്രെയ്‌നിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. മോസ്കോ, ബെൽഗൊറോഡ്, കുർസ്ക്, ബ്രിയാൻസ്ക് [&Read More

Main story

‘യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ

കോട്ടയം: നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും, യുവാക്കൾ മന്ത്രിപദവികളിലേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഓർത്തഡോക്‌സ് സഭ. ചാണ്ടി ഉമ്മൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് തന്നെയാണ് തങ്ങൾക്ക് അറിയാൻ കഴിയുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. യുവതലമുറയെ ഭരണത്തിൽ പരിഗണിക്കുന്ന കാര്യത്തിൽ അയൽസംസ്ഥാനമായ തമിഴ്‌നാട് മികച്ച ഉദാഹരണമാണെന്ന് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനത്തിൽ [&Read More

Main story

ഹിന്ദു പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചെന്ന് ആരോപണം; വാരണാസിയിൽ മുസ്‍ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ മർദിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ ഹൈന്ദവ പെൺകുട്ടിക്കൊപ്പം കണ്ട മുസ്‌ലിം യുവാവിനെ സംഘ്‌പരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. വാരണാസിയിലെ പ്രശസ്തമായ അസി ഘട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച്‌ചയാണ് സംഭവം നടന്നത്. ബറേലി സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകൾ പരസ്യമായി കൈയേറ്റം ചെയ്യുകയും ബലംപ്രയോഗിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗംഗാ തീരത്ത് ഹൈന്ദവ പെൺകുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച അക്രമിസംഘം കടുത്ത വർഗീയ പരാമർശങ്ങളോടെയാണ് മർദനം ആരംഭിച്ചത്. ഇനി മേലിൽ [&Read More

India

റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് യുഎസ് നിർത്തി; ഇന്ത്യക്ക് തിരിച്ചടി, ആഗോള വിപണിയിൽ ആശങ്ക

വാഷിങ്ടൺ: റഷ്യൻ അസംസ്‌കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് [&Read More

India

‘കാലുപിടിക്കാം, ഒരു പാക്കറ്റ് കഞ്ചാവ് തരൂ’; മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ

അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ കഞ്ചാവ് പാക്കറ്റ് ആവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. ഹനുമാന്തു എന്ന യുവാവാണ് ടവറിന് മുകളിൽ കയറി മണിക്കൂറുകളോളം താഴെയിറങ്ങാൻ വിസമ്മതിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. തനിക്ക് ഒരു പാക്കറ്റ് കഞ്ചാവ് വാങ്ങി നൽകിയാൽ കാലുപിടിക്കാമെന്ന് ഇയാൾ തെലുങ്കിൽ ഉറക്കെ നിലവിളിച്ച് അധികാരികളോടും നാട്ടുകാരോടും വിളിച്ചുപറയുകയായിരുന്നു. യുവാവ് താഴേക്ക് ചാടുമോ എന്ന ഭയത്താൽ വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് [&Read More

Kerala

‘ജയിച്ചവരില്‍ മഠവുമായി ബന്ധപ്പെട്ട 9 പേരുണ്ട്; മൂന്ന്-നാല് പേരെയെങ്കിലും മന്ത്രിയാക്കണം’; ആവശ്യം ഉന്നയിച്ച്

തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ പ്രധാന ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ബോധിപ്പിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ഒമ്പത് പേര്‍ ഇത്തവണ പുതിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതിRead More

India

കവര്‍ച്ചയ്ക്ക് ശേഷം നിലത്തെ പൊടിയില്‍ എഴുതി ‘ഐ ലവ് യു’; കോണ്‍ഗ്രസ് ജില്ലാ

റായ്പൂര്‍: ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഡസന്‍ കണക്കിന് സ്റ്റീല്‍ ടാപ്പുകള്‍ മോഷ്ടിക്കപ്പെട്ടു. സര്‍ഗുജ ജില്ലയിലെ അംബികാപൂരിലുള്ള രാജീവ് ഭവനില്‍ നിന്ന് കുറഞ്ഞത് 73 ടാപ്പുകളെങ്കിലും കള്ളന്മാര്‍ കവര്‍ന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് അവകാശപ്പെട്ടു. പാര്‍ട്ടി ഓഫീസിലെ വിശ്രമമുറികളില്‍ തകര്‍ന്ന ബേസിനുകളും ഫ്‌ളഷ് ടാങ്കുകളും പൈപ്പുകളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഷണത്തിന് ശേഷം കള്ളന്മാര്‍ നിലത്തെ പൊടിയില്‍ ‘ഐ ലവ് യു’ എന്ന് എഴുതിവെച്ചിട്ടാണ് കടന്നുകളഞ്ഞത്. മോഷണത്തിന് പിന്നില്‍ മയക്കുമരുന്നിന് അടിമകളായവരോ സാമൂഹിക വിരുദ്ധരോ [&Read More

India

2000 രൂപ വാടക കുടിശ്ശിക തീർക്കാൻ ഭാര്യയെയും മകളെയും വീട്ടുടമയ്ക്ക് കാഴ്ചവെച്ചു; ഭർത്താവും

ഗാന്ധിനഗർ: കേവലം 2000 രൂപയുടെ വാടക കുടിശ്ശിക തീർക്കുന്നതിനായി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് പീഡിപ്പിക്കാൻ വിട്ടുനൽകിയ ഭർത്താവും വീട്ടുടമസ്ഥനും ഗുജറാത്തിലെ മോർബിയിൽ അറസ്റ്റിലായി. ആറുമാസം മുൻപ് മോർബിയിലേക്ക് താമസം മാറിയ സുരേന്ദ്രനഗർ സ്വദേശികളായ കുടുംബമാണ് അതിക്രമത്തിന് ഇരയായത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാല് മാസത്തെ വാടക കുടിശ്ശികയായതോടെ, വീട്ടുടമയുടെ ആവശ്യപ്രകാരം ഭർത്താവ് ഭാര്യയെ പീഡനത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് 13 വയസ്സുകാരിയായ മകളെയും പീഡിപ്പിക്കാൻ ഭർത്താവ് അനുവാദം നൽകി. കുട്ടിയെ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മറ്റൊരാൾക്ക് [&Read More