27/07/2026
[fontresizer_tawhidurrahmandear_widget]
Kerala Politics

‘മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് [&Read More

Kerala

‘ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധം’; കെ. സി. വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് വി.ഡി.

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കെ.സി. വേണുഗോപാൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. വഴുതക്കാട്ടെ വീട്ടിലെത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സതീശൻ കെ.സി. വേണുഗോപാലിനെ കാണാനായെത്തിയത്. ഇരുവരും തമ്മിലുള്ള ചർച്ച അരമണിക്കൂറോളം നീണ്ടുനിന്നു. തങ്ങൾ തമ്മിൽ എപ്പോഴും കാണാറുള്ളതാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാലിൻ്റെ [&Read More

India

‘പോകേണ്ടവര്‍ക്കെല്ലാം പോകാം, ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തില്ല’ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍

ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിട്ടുപോകണമെന്നുള്ളവർക്കെല്ലാം പോകാമെന്നും തൃണമൂൽ കോൺഗ്രസ് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും നഷ്‌ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനർജി. മറ്റുപാർട്ടികളിലേക്ക് ചേക്കേറമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും ആരെയും താൻ പിടിച്ചു നിർത്തില്ലെന്നും പാർട്ടിയെ താൻ കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു. ‘വിട്ടുപോകണമെന്ന് തോന്നുവർക്കെല്ലാം പോകാം. പാർട്ടിയെ പുനസംഘടിപ്പിക്കും. പാർട്ടിയിൽ തുടരുന്നവർ അക്രമത്തിൽ നശിച്ച പാർട്ടി ഓഫിസുകൾ പുനർനിർമിക്കണം, പെയിൻ്റടിക്കണം, തുറന്ന് പ്രവർത്തിപ്പിക്കണം. ഞാൻ വരണമെങ്കിൽ ഞാനും വന്ന് പെയിൻ്റ് ചെയ്യാം. തൃണമൂൽ കോൺഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്’ [&Read More

Main story

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും; സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ തന്നെ നേരിട്ട് ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ ബിജെപി എംഎൽഎമാരും പാർട്ടി പ്രവർത്തകരും സംബന്ധിക്കും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ നേർന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം രാജീവ് [&Read More

World

യുഎസ് രഹസ്യ ദൗത്യം; ഐഎസ് തലപ്പത്തെ രണ്ടാമൻഅബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന്

വാഷിങ്ടൻ: ഇസ്‌ലാമിക് സ്‌റ്റേറ്റിൻ്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്‌ത ഓപ്പറേഷനിലാണ് മിനുക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. മിനുക്കി ഇനി ആഫ്രിക്കെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ‘ഇന്ന് രാത്രി, എൻ്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. [&Read More

Kerala

ആഡംബരങ്ങളില്ലാതെ പുതിയ ഭരണം; ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും കൂടുതൽ മോടി പിടിപ്പിക്കേണ്ടെന്ന്

തിരുവനന്തപുരം: വലിയ ആഡംബരങ്ങൾ ഇല്ലാതെ ലളിതമായി ഭരണം തുടങ്ങാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വൻ തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദേശം നൽകി. നിലവിൽ അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിർദേശം. മുഖ്യമന്ത്രിയുടെ വസതി മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളും അനാവശ്യമായി ഫണ്ട് ഉപയോഗിച്ച് ആഡംബരമാക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷക്കാലത്തെ ഭരണത്തിൽ [&Read More

Kerala

‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട’; വൈകാരികമായി കെ.സി.

തിരുവനന്തപുരം: ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വൈകാരികമായി പ്രതികരിച്ചു. വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു ഈ പ്രതികരണം. ‘ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പാർട്ടി പ്രവർത്തകനാണു ഞാൻ. കെ.സി പക്ഷം എന്നൊന്നില്ല. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റാണ്, കെ.സി പക്ഷക്കാരനല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുള്ള നല്ല ടീം കേരളത്തിലുണ്ട്. രമേശുമായി ഫോണിൽ സംസാരിച്ചു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും. കോൺഗ്രസിൻ്റെ [&Read More

Kerala Politics

‘മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെ; കോൺഗ്രസ്

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ വിദ്വേഷ പരാമർശങ്ങളുമായി ‘ബിഗ് ടിവി’ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ. വി.ഡിസതീശനും മുസ്ലിം ലീഗും പറയുന്ന ‘ടീം യുഡിഎഫ്’ എന്നത് വെറും തന്ത്രപരമായ മറ മാത്രമാണെന്നും അതിൽ വീഴരുതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ടീം യുഡിഎഫിലെ അംഗങ്ങളെയല്ല, സാദിഖലി തങ്ങളെയാണ് ആദ്യം വിളിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണ് ചെയ്തതെന്നും സംഘ്പരിവാർ വാദം ഏറ്റുപിടിച്ച് വേണു ആരോപിച്ചു. [&Read More

India

ബുൾഡോസറുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാലയിട്ട് സ്വീകരിച്ച് എ.ഐ.എം.ഐ.എം നേതാവിന്റെ കുടുംബം; സംഭവം

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അനധികൃത നിർമാണം എന്ന പേരിൽ വീട് പൊളിക്കാനെത്തിയ മുനിസിപ്പൽ അധികൃതരെ മാലയിട്ട് സ്വീകരിച്ച് കുടുംബം. എ.ഐ.എം.ഐ.എമ്മിന്റെ കോർപറേഷൻ കൗൺസിലർ കൂടിയായ മതീൻ പട്ടേലിന്റെ വീട് തകർക്കാനാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ബുൾഡോസറുകളുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാല അണിയിച്ചും മധുരം നൽകിയുമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. അധികൃതരുടെ നടപടിയോടുള്ള പരിഹാസരൂപേണയുള്ള പ്രതിഷേധമായിരുന്നു ഇത്. ബുധനാഴ്ച നരേഗാവ് മേഖലയിലുള്ള മതീൻ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനാണ് ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. വീടിന്റെ [&Read More

Sports

‘ലമീൻ പ്രകടിപ്പിച്ചത് ലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള ഐക്യദാർഢ്യം; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു

മാഡ്രിഡ്: ബാഴ്‌സലോണയുടെ കിരീടവിജയ ആഘോഷങ്ങൾക്കിടയിൽ ഫലസ്തീൻ പതാക ഉയർത്തിയ കൗമാരതാരം ലമീൻ യമാലിനെതിരെ ഉയർന്ന ഇസ്രയേലി വിമർശനങ്ങളെ തള്ളി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. യമാലിന്റെ നീക്കം വെറുപ്പ് പരത്തുന്നതാണെന്ന വാദങ്ങളെ പൂർണമായി തള്ളിയ പ്രധാനമന്ത്രി, താരം ചെയ്തത് ഓരോ സ്പാനിഷ് പൗരന്റെയും വികാരമാണെന്ന് വ്യക്തമാക്കി. ‘ദശലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള അതേ ഐക്യദാർഢ്യം തന്നെയാണ് ലമീൻ യമാലും പ്രകടിപ്പിച്ചത്; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി!’Read More