27/07/2026
[fontresizer_tawhidurrahmandear_widget]
Kerala Politics

‘മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെ; കോൺഗ്രസ്

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ വിദ്വേഷ പരാമർശങ്ങളുമായി ‘ബിഗ് ടിവി’ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ. വി.ഡിസതീശനും മുസ്ലിം ലീഗും പറയുന്ന ‘ടീം യുഡിഎഫ്’ എന്നത് വെറും തന്ത്രപരമായ മറ മാത്രമാണെന്നും അതിൽ വീഴരുതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ടീം യുഡിഎഫിലെ അംഗങ്ങളെയല്ല, സാദിഖലി തങ്ങളെയാണ് ആദ്യം വിളിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണ് ചെയ്തതെന്നും സംഘ്പരിവാർ വാദം ഏറ്റുപിടിച്ച് വേണു ആരോപിച്ചു. [&Read More

India

ബുൾഡോസറുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാലയിട്ട് സ്വീകരിച്ച് എ.ഐ.എം.ഐ.എം നേതാവിന്റെ കുടുംബം; സംഭവം

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അനധികൃത നിർമാണം എന്ന പേരിൽ വീട് പൊളിക്കാനെത്തിയ മുനിസിപ്പൽ അധികൃതരെ മാലയിട്ട് സ്വീകരിച്ച് കുടുംബം. എ.ഐ.എം.ഐ.എമ്മിന്റെ കോർപറേഷൻ കൗൺസിലർ കൂടിയായ മതീൻ പട്ടേലിന്റെ വീട് തകർക്കാനാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ബുൾഡോസറുകളുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാല അണിയിച്ചും മധുരം നൽകിയുമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. അധികൃതരുടെ നടപടിയോടുള്ള പരിഹാസരൂപേണയുള്ള പ്രതിഷേധമായിരുന്നു ഇത്. ബുധനാഴ്ച നരേഗാവ് മേഖലയിലുള്ള മതീൻ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനാണ് ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. വീടിന്റെ [&Read More

Sports

‘ലമീൻ പ്രകടിപ്പിച്ചത് ലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള ഐക്യദാർഢ്യം; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു

മാഡ്രിഡ്: ബാഴ്‌സലോണയുടെ കിരീടവിജയ ആഘോഷങ്ങൾക്കിടയിൽ ഫലസ്തീൻ പതാക ഉയർത്തിയ കൗമാരതാരം ലമീൻ യമാലിനെതിരെ ഉയർന്ന ഇസ്രയേലി വിമർശനങ്ങളെ തള്ളി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. യമാലിന്റെ നീക്കം വെറുപ്പ് പരത്തുന്നതാണെന്ന വാദങ്ങളെ പൂർണമായി തള്ളിയ പ്രധാനമന്ത്രി, താരം ചെയ്തത് ഓരോ സ്പാനിഷ് പൗരന്റെയും വികാരമാണെന്ന് വ്യക്തമാക്കി. ‘ദശലക്ഷക്കണക്കിന് സ്പാനിഷ് ജനതയ്ക്ക് ഫലസ്തീനോടുള്ള അതേ ഐക്യദാർഢ്യം തന്നെയാണ് ലമീൻ യമാലും പ്രകടിപ്പിച്ചത്; അവനെക്കുറിച്ച് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി!’Read More

Main story

‘മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട; ജനങ്ങളെ വഴിയിൽ തടയരുത്’-പോലീസിന് നിർദേശം നൽകി സതീശൻ

തിരുവനന്തപുരം: അധികാരമേൽക്കാനിരിക്കെ തന്റെ യാത്രാ സുരക്ഷയിൽ വലിയ അഴിച്ചുപണിക്ക് നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും നീണ്ട വാഹനവ്യൂഹങ്ങളും തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതി. ജനങ്ങളെ വഴിയിൽ തടയുന്ന ഒരു നടപടിയും പാടില്ലെന്നും സതീശൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക യാത്രകൾക്ക് സാധാരണ രീതിയിലുള്ള ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതിയാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വലിയ അകമ്പടി [&Read More

Main story

വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിജയ്‌ക്ക് ക്ഷണം; കത്തയച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ഔദ്യോഗിക ക്ഷണം. കേരള ചീഫ് സെക്രട്ടറി എ. ജയതിലകാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അമ്പതിനായിരത്തോളം പേർ പങ്കെരുക്കുമെന്നാണ് പൊതുഭരണ വകുപ്പ് കണക്കുകൂട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ വി.ഡി. സതീശൻ [&Read More

Entertainment

‘അധികാര ദുർവിനിയോഗം നടക്കുന്നു’, പ്രസിഡന്റ് വെറും സ്റ്റാമ്പ് മാത്രം’; ‘അമ്മ’ ഭാരവാഹികൾക്കെതിരെ ടിനി

താരസംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികൾക്കെതിരേ ഗുരുതരമായ ആരോപണവുമായി നടൻ ടിനി ടോം രംഗത്ത്. സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്തവരുടെ ഇടപെടലുകളെത്തുടർന്നാണ് പുതിയ വിവാദങ്ങളുണ്ടായതെന്ന് കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ടിനി ടോം വിമർശിച്ചു. മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം കൈലാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംഘടനയുടെ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി ട്രഷറർ ഉണ്ണി ശിവപാലിനെതിരേ തൊഴിൽ പീണനപരാതി നൽകിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. തുടർന്ന് ട്രഷററോട് നിർബന്ധിത അവധിയിൽപോവാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ [&Read More

Kerala

‘സംഭവിച്ചത് ബാത്ത്റൂം എമർജൻസി; ആ പരിഭ്രാന്തിയിൽ പറ്റിപ്പോയതാണ്’: വിശദീകരണവുമായി ബസ്സിന്റെ ഗ്ലാസ് തകർത്ത

കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്ന് യുവതി വ്യക്തമാക്കി. ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ലെന്നും യുവതി പറഞ്ഞു. തെറ്റിനെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നതെന്നും, നിർഭാഗ്യവശാൽ കാര്യങ്ങൾ വഷളായതിൽ അന്നേദിവസം തന്നെ മാപ്പപേക്ഷിച്ചതായും അവർ അറിയിച്ചു. ഗ്ലാസിന്റെ നാശനഷ്ടങ്ങൾക്കായി 28,000 രൂപ പിഴയായി ഇതിനോടകം അടച്ചുതീർത്തു. ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ [&Read More

Gulf

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; യുവാവിന്റെ കുടലിനുള്ളിൽ നിന്ന് 100 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ പിടികൂടി

അബുദാബി: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം കൊക്കെയ്നുമായി ആഫ്രിക്കൻ സ്വദേശി അബുദാബിയിൽ പിടിയിലായി. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (Read More

India

പാചകവാതക ക്ഷാമം; എൽപിജി സിലിണ്ടറുകളുമായി പോയ വാഹനത്തിന് പോലീസ് അകമ്പടി

ഹൈദരാബാദ്: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എൽ.പി.ജി സിലിണ്ടറുകളുമായി പോയ വിതരണ വാഹനത്തിന് പോലീസ് സുരക്ഷാ അകമ്പടി. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിൽ പാചക വാതക വിതരണത്തിലെ കടുത്ത കാലതാമസം കാരണം പ്രതിസന്ധിയിലായ ഒരു ഗ്രാമത്തിലേക്ക് സിലിണ്ടറുകൾ എത്തിച്ച വാഹനത്തിനാണ് പൊലീസ് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയത്. ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ഗ്രാമവാസികൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഇന്ധനക്ഷാമം കാരണം മേഖലയിലെ നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ വിറകിനെയും മറ്റ് [&Read More

Lifestyle

’25 വർഷമായി ഒരേ ശരീരഭാരം, തെരഞ്ഞെടുപ്പ് തിരക്കിൽ ഉറക്കം കുറഞ്ഞു’; വി.ഡിയുടെ ഫിറ്റ്‌നസ്

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോൾ, നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും ജീവിതശൈലിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒരേ ശരീരഭാരം കാത്തുസൂക്ഷിക്കുന്ന അദേഹം, തെരഞ്ഞെടുപ്പ് കാലത്തെ കഠിനമായ ഓട്ടത്തിനിടയിൽ നാല് കിലോയോളം കുറഞ്ഞതായി വെളിപ്പെടുത്തി. കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് സതീശന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. ദിവസവും 40 മിനിറ്റ് നടത്തം ശീലമാക്കിയിരുന്ന അദ്ദേഹം, തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം സ്പെഷ്യൽ നടത്തം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. “വയറ് നിറഞ്ഞെന്ന് തോന്നിയാൽ അപ്പോൾ ഭക്ഷണം [&Read More