27/07/2026
[fontresizer_tawhidurrahmandear_widget]
World

വിമാനത്തിനുള്ളിൽ ജീവനക്കാരനെ യാത്രക്കാരൻ കടിച്ചു; ക്വാണ്ടാസ് വിമാനം അടിയന്തരമായി തിരിച്ചുവിട്ടു

സിഡ്‌നി: ആകാശമധ്യേ വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ വൻ അക്രമം. വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും എയർ ഹോസ്റ്റസിനെ കടിച്ചുകീറുകയും ചെയ്‌ത യാത്രക്കാരൻ കാരണം ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിൻ്റെ അന്താരാഷ്ട്ര വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. മെൽബണിൽ നിന്നും അമേരിക്കയിലെ ഡാല്ലസിലേക്ക് പറക്കുകയായിരുന്ന ക്വാണ്ടാസ് ക്യു.എഫ്.21 (Read More

India

ഇറാഖ് പ്രധാനമന്ത്രിയായി ചുമതലയേറ്റ അലി അൽ സെയ്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ അലി ഫാലിഹ് കാദിം അൽ സെയ്തിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇറാഖുമായുള്ള ദീർഘകാല സൗഹൃദത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളുടെയും പൊതുവായ പുരോഗതിക്കും സമൃദ്ധിക്കുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പാർലമെന്റിന്റെ വിശ്വാസവും പ്രതിനിധി കൗൺസിലിന്റെ അംഗീകാരവും നേടിയ പുതിയ ഇറാഖ് പ്രധാനമന്ത്രിയെ തുർക്കിയിലെ യുഎസ് അംബാസഡറും [&Read More

World

നക്ബ ദിനത്തിൽ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകൾ

പാരീസ്: ഗസ്സയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ഫ്രാൻസിലെ ലോകപ്രശസ്തമായ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. ‘എക്സ്റ്റിങ്ഷൻ റിബല്ലിയൻ ഫ്രാൻസ്’ എന്ന സംഘടനയുടെ പ്രവർത്തകരാണ് നക്ബ ദിനമായ മെയ് 15ന് പതാക ഉയർത്തിയത്. ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരെ ലോകം പ്രതികരിക്കണമെന്നും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഫലസ്തീനെക്കുറിച്ച് ചർച്ച ചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. 1948ൽ ഇസ്രയേൽ രൂപീകരണത്തെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ ഫലസ്തീനികൾ കുടിയിറക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കലായാണ് നക്ബ ദിനം ആചരിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ [&Read More

Kerala

61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി

കൊല്ലം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ കൂട്ട ആവശ്യം ഉയർന്നു. അല്ലാത്തപക്ഷം, ഇരുവരെയും നേതൃപദവികളിൽ നിന്ന് പാർട്ടി തന്നെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാത്ത സംസ്‌ഥാന സെക്രട്ടേറിയറ്റും ഉടൻ തന്നെ പുനഃസംഘടിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു വെറുമൊരു ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് വ്യക്തമായ പിണറായിRead More

Main story

ശബരിമലയിൽ പൂജകളുടെ പേരിലും കോടികളുടെ തട്ടിപ്പ്; അഷ്‌ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള

പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പൂജകളുടെ പേരിലും കോടികളുടെ വെട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. വഴിപാടായി സൗജന്യമായി ലഭിച്ച പൂജാസാധനങ്ങൾക്ക് വ്യാജമായി പണം എഴുതിയെടുത്താണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്. അയ്യപ്പന്റെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന്റെ പേരിലും വൻ കൊള്ള നടന്നതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഇടപാടുകളെ തുടർന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയ വ്യക്തി തന്നെയാണ് ഇപ്പോഴും ശബരിമലയിലേക്ക് പൂജാദ്രവ്യങ്ങൾ എത്തിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഈ തട്ടിപ്പ് തുടരുകയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു [&Read More

Kerala Politics

‘യുഡിഎഫ് അധികാരത്തിലേറും മുൻപ് ലീഗ് കേരളം ഭരിച്ചു തുടങ്ങി, മലബാർ കലാപവും മാറാടും

കൊല്ലം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 10 ലക്ഷം നൽകി ചോദ്യംപേപ്പർ വാങ്ങിയിട്ടും ബിജെപി നേതാവിന്റെ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്മാരിൽ ഒരാളായ പൂനെ സ്വദേശി മനീഷ് ഗുരുനാഥ് മന്ധാരയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. അതേസമയം, പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ ലഭിച്ച യുവമോർച്ച നേതാവ് ദിനേഷ് ബിവാലിന്റെ മകൻ ഋഷി ബിവാലിനായി സിബിഐ തെരച്ചിൽ ശക്തമാക്കി. മകന് ഉയർന്ന വിജയം നേടിക്കൊടുക്കാൻ 10 ലക്ഷം രൂപ [&Read More

Kerala

കെഎസ്ആർടിസിയിൽ 20 രൂപ അധികം നൽകിയാൽ ഇഷ്ടമുള്ള സ്റ്റോപ്പിൽ ഇറങ്ങാം; കയറാം

കൊല്ലം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാർക്കായി പുതിയ സൗകര്യം. ടിക്കറ്റ് നിരക്കിന് പുറമെ 20 രൂപ അധികം നൽകിയാൽ ബസ് റൂട്ടിലെ ഇഷ്ടമുള്ള ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സാധിക്കും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രധാന സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ നിലവിൽ യാത്ര തുടങ്ങാനും അവസാനിക്കാനും അനുവാദമുള്ളൂ. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്. ഈ അധിക തുക ഓൺലൈനായി തന്നെ അടയ്ക്കാം. കണ്ടക്ടറുടെ ചാർട്ടിൽ ഈ വിവരം ലഭ്യമാകുമെന്നതിനാൽ, യാത്രക്കാരെ [&Read More

India

‘ഡാർലിങ്, നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്, നീ എപ്പോഴാണ് കാണാന്‍ വരുന്നത്? ചോദ്യപേപ്പർ

ലഖ്നൗ: പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിദ്യാർഥിനിയോട് ഫോണിലൂടെ മോശമായി സംസാരിച്ച സംഭവത്തിൽ ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ്റ് പ്രൊഫസർ അറസ്റ്റിൽ. സർവകലാശാലയിലെ സുവോളജി (ജന്തുശാസ്ത്ര) വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ പരംജിതാണ് ഹസൻഗഞ്ച് പൊലീസിന്റെ പിടിയിലായത്. ഇയാൾ വിദ്യാർഥിനിയോട് തികച്ചും അപമര്യാദയായി പെരുമാറുന്ന ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിനക്കായി രണ്ട് പേപ്പറുകൾ കൊണ്ടുവന്നിട്ടുണ്ടെന്നും നീ എപ്പോഴാണ് തന്നെ കാണാൻ വരികയെന്നും അധ്യാപകൻ ചോദിക്കുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമായി കേൾക്കാം. പരീക്ഷയ്ക്ക് മുൻപായി തന്നെ വന്ന് [&Read More