27/07/2026
[fontresizer_tawhidurrahmandear_widget]
Main story

സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിഷേധിച്ച മഹിളാ മോര്‍ച്ചക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി മഹിളാ മോർച്ച. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് നൽകി മാതൃകയായി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ചും സർവീസ് തടസ്സപ്പെടുന്നത് ഒഴിവാക്കാനുമാണ് സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് എടുത്തു നൽകിയതെന്ന് കണ്ടക്ടർ വ്യക്തമാക്കി. സ്റ്റേഷൻ മാസ്റ്ററുടെ കൃത്യമായ നിർദേശപ്രകാരമാണ് ടിക്കറ്റ് നൽകിയതെന്നും ഔദ്യോഗിക സർക്കാർ ഉത്തരവ് വരാതെ ആർക്കും [&Read More

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; കെഎസ്ആർടിസിയുടെ സൈഡ് ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയ്‌ക്ക് 25000

കോഴിക്കോട്: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചുതകർത്തു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപമാണ് സംഭവം. മിംസ് സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അവിടെ സ്റ്റോപ്പില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആയുധം ഉപയോഗിച്ച് യുവതി ബസിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതി താൻ പോലീസിൽ പരാതി നൽകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒടുവിൽ ഇരുവിഭാഗവും പോലീസ് [&Read More

World

ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസ്; യുഎസ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകൾ പിൻവലിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച തന്നെ യു.എസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിച്ചേക്കുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം 2024Read More

Main story

‘പല രാജ്യങ്ങളിലും ഇന്ധന വില 100% വരെ കുതിച്ചുയർന്നു, ഇന്ത്യയിൽ വർധനവ് 3.2%

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ വർധനവ് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നിയന്ത്രിച്ചു നിർത്തിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവില 100 ശതമാനം വരെ വർധിച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും മാത്രമായി വില വർധന പരിമിതപ്പെടുത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റം വളരെ കുറവാണെന്നും ഇത് സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷത്തിനിടയിലെ [&Read More

Main story

‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി.ഡി.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത്, വി.ടി. ബൽറാം തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും മാത്രമായി സ്വകാര്യ സംഭാഷണവും നടത്തി. ഏകദേശം അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, തങ്ങൾ തമ്മിൽ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും സഹോദരങ്ങളെപ്പോലെയാണെന്നുമാണ് പ്രതികരിച്ചത്. പാർട്ടി തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും മുന്നോട്ട് [&Read More

Kerala

‘എന്തുകൊണ്ട് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; ബിജെപി

കാസർകോട്: കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് നിയുക്ത എംഎൽഎ വി.ടി ബൽറാം. ബിജെപി നേതൃത്വത്തിന് കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും ഉണ്ടാകണമെന്നും, മലയാളികൾ എന്തിനാണ് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പിലാക്കാൻ വൈകുന്നു എന്ന് ആരോപിച്ചാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സമരം സംഘടിപ്പിച്ചത്. എന്നാൽ, സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ തീരുമാനങ്ങൾ [&Read More

Kerala

‘ഇന്ധനവില വർധന ജനദ്രോഹപരം; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം’: പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ട‌ം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് [&Read More

Main story

‘അമേരിക്കയുടേത് മുറിവേറ്റ മൃഗം വീഴും മുൻപുള്ള അലർച്ച; ചവറ്റുകൊട്ടയിൽ തള്ളാൻ സമയമായി’- അബ്ബാസ്

ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More

Kerala

‘ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വർഗീയ വിഭജനം സൃഷ്ടിക്കാൻ, കേരളത്തെ ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും

തിരുവനന്തപുരം: കേരളത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള നീക്കങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എന്തു വിലകൊടുത്തും നേരിടുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ച് നടന്ന വർഗീയ പ്രചാരണങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, മതേതര നിലപാടുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.യു.ഡി.എഫിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. കേരളത്തിൽ വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം പിടിച്ചെടുക്കാൻ പോകുന്നത് വർഗീയ [&Read More

Main story

കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ ചെന്നിത്തല; വി. ഡി. സതീശൻ എത്തും മുമ്പേ വീട്ടിൽ നിന്നിറങ്ങി

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പക്ഷത്തിന് അതൃപ്തി പുകയുന്നതായി സൂചന. വി.ഡി. സതീശൻ സന്ദർശിക്കാനെത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല സ്വന്തം വീട്ടിൽ നിന്നിറങ്ങി. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല പെട്ടെന്ന് പുറത്തേക്ക് പോവുകയായിരുന്നു. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവർ ചെന്നിത്തലയെ അനുഗമിച്ചു. അതേസമയം, നിയുക്ത നേതാവ് വി.ഡി. സതീശനെ കാണാൻ എം.എൽ.എമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. [&Read More