30/03/2026
[fontresizer_tawhidurrahmandear_widget]
Iran

ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി നിലയം ആക്രമിച്ച് ഇറാൻ; പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ

തെൽ അവീവ്: ഇസ്രയേലിന്റെ ഊർജ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ ആക്രമിച്ച് ഇറാാൻ. ഹദേര നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിലയം ലക്ഷ്യമാക്കിയാണ് ഇന്ന് മിസൈൽ വർഷമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പുകപടലങ്ങൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ആക്രമണത്തിൽ ഊർജനിലയത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു തൊട്ടടുത്താണ് ഇറാന്റെ മിസൈൽ പതിച്ചതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേലിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദന കേന്ദ്രമാണ് ‘ഒറോട്ട് റാബിൻ’ പവർ സ്റ്റേഷൻ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ മിസൈൽ [&Read More

Iran

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ഉത്തരവിടേണ്ട; ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ആക്രമണം

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളി ഇറാൻ. ട്രംപിന്റെ നിർദേശങ്ങൾ അമിതവും ഏകപക്ഷീയവുമാണെന്ന് ഇറാൻ വിമർശിച്ചു. സമാധാന ചർച്ചകളുടെ സമയക്രമം അമേരിക്ക നിശ്ചയിക്കേണ്ടതില്ലെന്നും തങ്ങളുടെ സുരക്ഷാ നിബന്ധനകൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ 15 ഇന നിർദേശങ്ങളോട് ഇറാന്റെ പ്രാഥമിക പ്രതികരണം ശുഭകരമല്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തുകയാണെന്ന് [&Read More

World

‘ഇസ്രയേൽ പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒറ്റ കുറ്റത്തിന് എന്റെ മക്കൾ ഒരുപാട് പരിഹാസങ്ങളും

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രിയുടെ മക്കളായതിന്റെ പേരിൽ തന്റെ മക്കൾ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുവെന്ന് സാറാ നെതന്യാഹു. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വാഷിങ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സൈബർ ആക്രമണങ്ങളും ചർച്ച ചെയ്ത വേദിയിലാണ് തന്റെ കുടുംബം നേരിടുന്ന വ്യക്തിപരമായ പ്രയാസങ്ങൾ പങ്കുവെച്ച് സാറ വികാരാധീനയായത്. രാഷ്ട്രീയ പോരാട്ടങ്ങളിൽ കുട്ടികളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സാറാ നെതന്യാഹു പറഞ്ഞു. ‘പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒരൊറ്റ [&Read More

Iran

യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ച് ഇറാൻ; റൂട്ട് മാറ്റി വിമാനവാഹിനിക്കപ്പൽ

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം സമുദ്രത്തിലും കടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നാവികസേന മിസൈൽ ആക്രമണം നടത്തി. പേർഷ്യൻ കടലിനും ഒമാൻ ഉൾക്കടലിനും സമീപം നിലയുറപ്പിച്ചിരുന്ന കപ്പലിനെ ലക്ഷ്യമാക്കി ഇറാന്റെ തദ്ദേശീയമായി വികസിപ്പിച്ച ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു. ‘പരിധിയിൽ പ്രവേശിച്ചു, ഞങ്ങൾ പ്രഹരിച്ചു’ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പൽ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലേക്ക് പ്രവേശിച്ചയുടനെയാണ് [&Read More

World

വ്യോമപ്രതിരോധം പാളിയ ഇസ്രയേലിന് രക്ഷാകരം നീട്ടി ഫോക്‌സ്‌വാഗൺ; കാർ നിർമാണം നിർത്തി അയേൺ

ബെർലിൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തേകാൻ അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഭീമനായ ഫോക്സ്വാഗൺ. ജർമനിയിലെ ഓസ്നാബ്രൂക്കിലുള്ള തങ്ങളുടെ കാർ നിർമ്മാണ പ്ലാന്റ് മിസൈൽ ഭാഗങ്ങൾ നിർമിക്കുന്ന കേന്ദ്രമാക്കി മാറ്റാൻ ഫോക്സ്‍വാഗണ്‍ തീരുമാനിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ പ്രതിരോധ കവചങ്ങളായ അയേൺ ഡോം, ആരോ എന്നിവയ്ക്ക് ആവശ്യമായ നിർണായക ഭാഗങ്ങളാണ് ഇവിടെ നിർമിക്കുക. പശ്ചിമേഷ്യയിൽ ഇറാന്റെ മിസൈലുകൾക്കു മുന്നിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ നിരന്തരം പരാജയപ്പെടുകയും എയർ ഡിഫൻസിൽ ക്ഷാമം [&Read More

Automobile

‘രാജ്യസഭയിലേക്ക് ഉമർ ഖാലിദിനെ പരിഗണിക്കണം’; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാനിലെ മുസ്‌ലിം സംഘടനകൾ

ജയ്‌പൂർ: രാജസ്ഥാനിൽ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. രാജസ്ഥാൻ മുസ്‌ലിം അലയൻസ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളാണ് ഈ ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉമർ ഖാലിദിനെ സ്ഥാനാർത്ഥിയാക്കുന്നത് പൗരാവകാശങ്ങളോടുള്ള പാർട്ടിയുടെ പ്രതിബദ്ധത വ്യക്തമാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന് നിലവിൽ പാർലമെന്റിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാജസ്ഥാൻ മുസ്‌ലീം അലയൻസ് പ്രസിഡന്റ് [&Read More

Kerala

ജപ്തി ഭീഷണി ഒഴിഞ്ഞു, എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു; 49

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ ബാങ്ക് വായ്പ കുടിശ്ശിക തീർപ്പാക്കി. 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ അടച്ചുതീർത്തത്. പാർട്ടി അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മുനീറുമായി സംസാരിച്ചതിന് പിന്നാലെയാണ് കടബാധ്യത ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ പണികഴിപ്പിച്ച നടക്കാവിലെ ‘ക്രെസന്റ് ഹൗസ്’ എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചതാണ് [&Read More

Kerala

ചിട്ടയായ ജീവിതവും ഭക്ഷണവും ‘മിസ്സ്’ ചെയുന്നു; ജയിലിൽ പോകാൻ വേണ്ടി വീണ്ടും മോഷണം

തിരുവനന്തപുരം: ജയിലിലെ ചിട്ടയായ ജീവിതവും ഭക്ഷണവും ആസ്വദിക്കാനായി വീണ്ടും മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കോവളം ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് കഴിഞ്ഞ ദിവസം കോവളം ബീച്ച് റോഡിലെ രണ്ട് കടകളിൽ മോഷണം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായത്. ജയിലിലെ സുരക്ഷയും വൃത്തിയുള്ള ഭക്ഷണവും മെച്ചപ്പെട്ട ചികിത്സയുമാണ് തന്നെ വീണ്ടും മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജയിൽ അടുക്കളയിലെ സീനിയർ മേസ്തിരിയായ ഇയാൾക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും പ്രധാന ആകർഷണമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ [&Read More

Iran

അമേരിക്കൻ ക്രൂസ് മിസൈലുകൾ വെടിവച്ചിട്ട് ഇറാന്റെ പ്രതിരോധ കവചം

തെഹ്‌റാൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മിസൈൽ ആക്രമണം തകർത്ത് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇന്നലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അയച്ച നിരവധി ക്രൂസ് മിസൈലുകൾ തെഹ്റാനിലെയും മർകാസി പ്രവിശ്യയിലെയും ആകാശത്തുവെച്ച് തകർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ് ന്യൂസ്’ ആണ് വാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നുമായി ഇറാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈൽ വർഷമുണ്ടായത്. അമേരിക്കയുടെ അത്യാധുനികമായ എജിഎംRead More