22/10/2026
[fontresizer_tawhidurrahmandear_widget]
India

‘ഒരേ ലക്ഷ്യം, ഒറ്റ സമരം’; സിജെപിയെ ഒപ്പം കൂട്ടാൻ രാഹുൽ ഗാന്ധി: ക്ഷണം പ്രശാന്ത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങളിൽ സിജെപിയെയും പങ്കാളികളാക്കാൻ രാഹുൽ ഗാന്ധിയുടെ നീക്കം. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴിയാണ് സിജെപി നേതാക്കളെ സമീപിക്കാൻ രാഹുൽ ശ്രമിച്ചത്. ഇന്ത്യാ സഖ്യ നേതാക്കൾക്കും വിദ്യാർത്ഥി പ്രതിനിധികൾക്കുമായി രാഹുൽ ഗാന്ധി സംഘടിപ്പിച്ച ചായസൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ക്ഷണിച്ചിരുന്നെങ്കിലും മുംബൈയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല. ഭരണഘടന സംരക്ഷിക്കാൻ ഒന്നിക്കുന്ന എല്ലാ ശക്തികളെയും ഒരുമിപ്പിക്കുക എന്ന ഇന്ത്യ മുന്നണിയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. മുൻപ് സിജെപിയെ ആം ആദ്മി [&Read More

India

‘സിജെപിയുടെ മുൻകാല അക്രമങ്ങൾ അവഗണിക്കാനാവില്ല’; നടപടികളെ ന്യായീകരിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: സിജെപി പ്രതിഷേധങ്ങളിൽ മുമ്പുണ്ടായ അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും അവഗണിക്കാനാവില്ലെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ. ജന്തർ മന്തറിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതും ക്രമസമാധാനം ഉറപ്പാക്കാനും നാശനഷ്ടങ്ങൾ തടയാനുമാണെന്ന് പൊലീസ് കമീഷണർ അനുരാഗ് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രതിഷേധ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിലാണ് പൊലീസിന്റെ ഈ വിശദീകരണം. ജൂലൈ 20Read More

Kerala

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: വലപ്പാടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കിനിയേടത്ത് വിസ്മയ, മകന്‍ ദക്ഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊടുംക്രൂരത അരങ്ങേറിയത്. വീട്ടില്‍ നിന്നും കരച്ചില്‍ ശബ്ദം കേട്ട് വിജേഷിന്റെ സഹോദരന്‍ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ഗുരുതര പരിക്കുകളേറ്റ നിലയില്‍ വിസ്മയയെ [&Read More

Kerala

NSU നേതാവ് ആതിരയുടെ പരാതി: ഡൽഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. എൻ.എസ്.യു നേതാവ് ആതിര സി. നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയിൽ വെച്ച് മർദിച്ചെന്നുമാണ് പരാതിയിലുള്ളത്. പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി ആതിര ആരോപിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ പേരുകൾ [&Read More

Kerala

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പിടിയിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചപ്പോഴാണ് ഇവർ പിടിയിലായത്. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശി മിനു ജാസ്‌മിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ മിനു ജാസ്‌മിൻ യൂട്യൂബറാണ്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Read More

Kerala

നെടുമ്പാശ്ശേരി വാഹനാപകടം: ‘ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും’ –

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് പൊലീസ് ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ മന്ത്രിമാരുൾപ്പെടെ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് ഈ പ്രതികരണം. അപകടമുണ്ടാക്കിയ 19കാരന് മദ്യം നൽകിയ പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ്, നെടുമ്പാശ്ശേരി മാരിയറ്റ്, വൈറ്റിലയിലെ ദയ ബാർ എന്നീ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും 10 വർഷം വരെ തടവ് [&Read More

Saudi

സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയതായി

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവിRead More

Kerala

കൊച്ചി സിനഗോഗിന് തീയിട്ടത് ആര്‍ക്കു വേണ്ടി? പിന്നില്‍ ഭീകരബന്ധം? എബിന്‍ പോളിനെ ചോദ്യംചെയ്ത്

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ രാജ്യാന്തര ഭീകരബന്ധവും വിദേശ സാമ്പത്തിക ഇടപാടുകളും സംശയിച്ച് പോലീസ്. സംഭവത്തിന് പിന്നാലെ പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി. പോളിനെ (32) പ്രത്യേക അന്വേഷണസംഘം വാടകവീട്ടിൽനിന്ന് പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചതിൽനിന്ന് ക്രിപ്റ്റോകറൻസി വഴി 2 ലക്ഷം രൂപ എത്തിയതായി കണ്ടെത്തുകയും ചെയ്തു. കേന്ദ്ര ഏജൻസികളും ദേശീയ അന്വേഷണ ഏജൻസിയും ഇയാളെ ചോദ്യം ചെയ്തു. ഒക്ടോബർ 12Read More

India

‘എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?’: ഡൽഹി എയർപോർട്ടിൽ അഭിജീത് ദിപ്‌കെയ്‌ക്കെതിരെ യാത്രക്കാരൻ

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ ക്രമക്കേട് ആരോപിച്ചുള്ള പ്രക്ഷോഭങ്ങൾക്കിടെ, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ചോദ്യം ചെയ്യലിന് ഇരയായി. “നിങ്ങൾ എന്തിനാണ് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നത്?” എന്ന് ചോദിച്ചായിരുന്നു യാത്രക്കാരന്റെ പ്രതിഷേധം. ഇതിനോട് പ്രതികരിക്കാതെ കൈവീശിയും തംബ്‌സ് അപ്പ് കാണിച്ചും ദിപ്‌കെ മുന്നോട്ടുപോയി. അടിയന്തരമായി ഇടപെട്ട സുരക്ഷാ സേനയും പോലീസും ഇദ്ദേഹത്തിന് സംരക്ഷണമൊരുക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇലക്ഷൻ [&Read More

Entertainment

‘സിനിമ എനിക്ക് ഒട്ടും ഇഷ്ടമല്ല, മറ്റൊരു അവസരം കിട്ടിയാൽ വിട്ടുപോകും’: നിത്യ മേനോൻ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരം, തനിക്ക് സിനിമ ഒട്ടും ഇഷ്ടമല്ലെന്നും മറ്റൊരു അവസരം ലഭിച്ചാല്‍ ഈ രംഗം വിട്ടുപോകുമെന്നും തുറന്നുപറഞ്ഞു. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വ്യക്തിത്വത്തിന് തികച്ചും വ്യത്യസ്തമായ മേഖലയാണ് സിനിമയെന്നും, തനിക്ക് പൈലറ്റാകാനായിരുന്നു ആഗ്രഹമെന്നും താരം പറഞ്ഞു. ”എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പ്രൊഫഷനായിരുന്നു സിനിമ. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. എനിക്ക് മറ്റൊരു ഓപ്ഷന്‍ [&Read More