തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രചാരണത്തിനായി കൊടി വാങ്ങിയെന്ന് കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച മൂന്നേകാൽ ലക്ഷം രൂപയുടെ ബില്ലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ബില്ലിലെ ജിഎസ്‌ടി നമ്പർ പരിശോധിച്ചപ്പോൾ ഇത് കൊടിതോരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റേതല്ലെന്നും, പലചരക്കുകടയുടേതാണെന്നും വ്യക്തമായി. കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ വീണ്ടും കൊടി വാങ്ങിയെന്ന് വ്യാജ കണക്കുണ്ടാക്കി ഒന്നര കോടിയോളം രൂപ വകമാറ്റിയെന്നാണ് പരാതി. ബിജെപി ട്രഷറർ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയെ [&Read More
ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി. സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും കടുത്ത വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സുധാകരന്റെ മലക്കംമറിച്ചിലിനെതിരെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയയും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരിക്കുന്നത്. പൊതിച്ചോറ് വിതരണം മഹത്തായ കാര്യമാണെന്ന് പുകഴ്ത്തി 2020Read More
കൊച്ചി: നടൻ ജയറാമിന്റെ വാഗ്ദാനലംഘനമാണ് നിർമാതാവും നടി ഉഷാ ഹസീനയുടെ സഹോദരനുമായ ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണമായതെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന ചിത്രം ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടായെന്നും, എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ താരം തയ്യാറായില്ലെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. മകന്റെ സിനിമ ഏറ്റെടുത്താൽ എന്തുവന്നാലും ഒപ്പമുണ്ടാകുമെന്ന് ജയറാം നൽകിയ ഉറപ്പിലാണ് ഹസീബ് [&Read More
‘ഇനിയിവിടെ കുടിയേറ്റക്കാർ വേണ്ട, ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്’; മോദിയുടെ സന്ദർശനത്തിനിടെ തീവ്ര വലതുപക്ഷ
മെൽബൺ: ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ തടസ്സപ്പെടുത്താൻ തീവ്ര വലതുപക്ഷ പ്രവർത്തകന്റെ ശ്രമം. പ്രധാനമന്ത്രി താമസിച്ചിരുന്ന മെൽബണിലെ ഹോട്ടലിൽ അതിക്രമിച്ചു കയറിയ ‘ഓസ്പിൽ’ എന്ന ഓൺലൈൻ അപരനാമത്തിലറിയപ്പെടുന്ന ഹ്യൂഗോ ലെനൻ (22) എന്ന യുവാവാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ ഹോട്ടലിൽ പ്രവേശിച്ച ഇയാൾ, “ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇന്ത്യക്കാർ വേണ്ട. ഞങ്ങൾക്ക് ഇനി കുടിയേറ്റം വേണ്ട. ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്” എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. തുടർന്ന് വിക്ടോറിയ പോലീസ് എത്തി ഇയാളെ ഇവിടെനിന്നും [&Read More
വാഷിങ്ടണ്‍: താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാന് നേരെ വന്‍തോതില്‍ ബോംബാക്രമണം നടത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഇറാന്‍ തന്നെ ദീര്‍ഘകാലമായി ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ ബോംബാക്രമണം ഇറാനുമേല്‍ നടത്താനാണ് അമേരിക്കന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രയേല്‍ ഇന്റലിജന്‍സ് നേരത്തെ [&Read More
കണ്ണൂർ: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ തണൽമരത്തിലിടിച്ച് നാല് പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് വരുന്നതിനിടെ ഇന്നലെ രാത്രി 11.30Read More
കണ്ണൂരിൽ ഭിന്നശേഷിക്കാരിയുടെ ചികിത്സാ സഹായ വിഡിയോയിലെ ക്യുആർ കോഡ് മാറ്റി തട്ടിപ്പ്; കേസെടുത്ത്
കണ്ണൂർ: ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സാബാധ്യതകൾ തീർക്കുന്നതിനായി തയ്യാറാക്കിയ സഹായ വിഡിയോ ദുരുപയോഗം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സജിനയുടെയും മകളുടെയും വിഡിയോയിലെ ഒറിജിനൽ ക്യുആർ കോഡ് മാറ്റി വ്യാജ കോഡ് നൽകിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ‘നൂറാൻ ഫൗണ്ടേഷൻ’ എന്ന പേജിലാണ് ഈ വ്യാജ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ വ്യാജമാണെന്ന് കമൻ്റിട്ട തങ്ങളെ പേജ് അധികൃതർ ബ്ലോക്ക് ചെയ്തതായി സജിന പറഞ്ഞു. സജിനയുടെ പരാതിയിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം തട്ടിയ [&Read More
ബെർലിൻ/ദോഹ: ജർമൻ വാഹന ഭീമനായ ഫോക്‌സ്വാഗനും ഇസ്രയേലും തമ്മിലുള്ള ആയുധ കരാറിന് വൻ തിരിച്ചടി(Read More
ന്യൂഡല്‍ഹി: കരിയറിലെയും ജീവിതത്തിലെയും രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്റ്റാർ സ്‌പോർട്‌സിന്റെ ‘ക്യു ട്വന്റീസ്’ എന്ന പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ക്രിക്കറ്റ് ലോകത്തെ ഓർമകളെക്കുറിച്ചും മനസ്സ് തുറന്നത്. ഒരു ദിവസത്തേക്ക് ജീവിതം വെച്ചുമാറാൻ അവസരം ലഭിച്ചാൽ ഏത് കായികതാരത്തിന്റെ ജീവിതമായിരിക്കും തിരഞ്ഞെടുക്കുക എന്ന് അവതാരക ചോദിച്ചപ്പോൾ, ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേരാണ് സഞ്ജു പറഞ്ഞത്. താൻ മുഹമ്മദ് അലിയുടെ ഒരു വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഒരു [&Read More
‘ക്രിസ്റ്റ്യാനോ എഫക്ട്’? വില 60% കുറച്ചിട്ടും വിറ്റുപോകാതെ 50,000 ടിക്കറ്റുകൾ! വമ്പന്‍ തിരിച്ചടി!
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026Read More