22/07/2026
[fontresizer_tawhidurrahmandear_widget]
Main story

തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്, യുവാവ്

തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സ്വയം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണെന്ന പ്രാഥമിക നിഗമനമാണ് പൊലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മാറിമറിഞ്ഞത്. ബൈക്കിന്റെ ഹാൻഡിലിൽ കണ്ടെത്തിയ മറ്റൊരു വാഹനത്തിന്റെ പെയിന്റാണ് കേസിൽ നിർണ്ണായക ട്വിസ്റ്റായത്. ബൈക്കിന് പിന്നിൽ കാറിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് കാറോടിച്ചിരുന്ന മലയിൻകീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ശക്തമായി ഇടിച്ച ശേഷം ഈ കാർ [&Read More

Main story

‘കൊടിയും കെട്ടി ഷെഡും അടിച്ച് അന്നദാനം, മെഡിക്കല്‍ കോളജില്‍ ഒരു സംഘടനയും ഭക്ഷണം

ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നാഴ്ച മുമ്പ് താനും കെ. സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കൽ കോളേജ് ഭരണവിഭാഗത്തിനും [&Read More

Main story

‘എപ്സ്റ്റീൻ കേസ് അന്വേഷണം ഫെഡറൽ സർക്കാർ തടസ്സപ്പെടുത്തുന്നു’; ട്രംപ് ഭരണകൂടത്തിനെതിരെ ന്യൂ മെക്സിക്കോ

സാന്റാ ഫീ: അന്തരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന് (യു.എസ്.ഡി.ഒ.ജെ) കത്തയച്ച് ന്യൂ മെക്സിക്കോ അറ്റോണി ജനറൽ റൗൾ ടോറസ്. കേസ് അന്വേഷണം ഫെഡറൽ ഗവൺമെന്റ് തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം കത്തയച്ചത്. പിന്നാലെ ഈ കത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു. സംസ്ഥാന അറ്റോർണി ജനറലും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ റൗൾ ടോറസും ട്രംപ് ഭരണകൂടവും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ജൂൺ 30Read More

India

‘എന്നെ നിശബ്ദയാക്കണമെങ്കിൽ, നിങ്ങൾ എന്നെ കൊല്ലേണ്ടി വരും’; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത

കൊൽക്കത്ത: പാർട്ടിയിലെ കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. ടി.എം.സി നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച മമത, തങ്ങളെ നിശബ്ദരാക്കാനോ പാർട്ടിയെ തകർക്കാനോ ഭരണകക്ഷിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിലൂടെ വിഡിയോ സന്ദേശം പങ്കുവെച്ചു. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ സമയത്താണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. “എന്നെ നിശബ്ദയാക്കാൻ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി [&Read More

Main story

കാലാവധി കഴിഞ്ഞ നൂഡിൽസ് കഴിച്ച കുട്ടിക്ക് അസ്വസ്ഥത; ‘തീയതി നോക്കേണ്ടത് വാങ്ങുന്നയാളെന്ന് റീട്ടെയിലർ,

ഷിംല: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി റീട്ടെയ്ൽ വ്യാപാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. കാലാവധി കഴിഞ്ഞ ഇൻസ്റ്റന്റ് നൂഡിൽസ് വിൽപന നടത്തിയ റീട്ടെയ്ൽ സ്റ്റോറിനാണ് കോടതി വൻ തുക പിഴ ചുമത്തിയത്. 2026 ഫെബ്രുവരി 26Read More

Main story

‘ഐഎഎസും ടീച്ചറും ആകുന്നതിന് മുൻപ് മികച്ച അമ്മമാരാകൂ’; സർവകലാശാല ബിരുദദാന ചടങ്ങിൽ യുപി

കാൻപൂർ: സ്ത്രീകൾ ഐ.എ.എസോ അധ്യാപികയോ ഒക്കെ ആകുന്നതിന് മുൻപ് ആദ്യം സമർത്ഥയായ ഒരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾക്ക് ഗവർണർ ഈ ഉപദേശം നൽകിയത്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി ബലികഴിച്ചുകൊണ്ടാകരുത് സ്ത്രീകൾ പ്രൊഫഷണൽ വിജയം കൈവരിക്കേണ്ടതെന്ന് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ആനന്ദിബെൻ പട്ടേൽ ഓർമ്മിപ്പിച്ചു. വിവാഹശേഷവും പെൺകുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും മുന്നോട്ട് കൊണ്ടുപോകണം. അതോടൊപ്പം [&Read More

Main story

പ്രമേഹ രോഗികൾക്ക് ആശ്വാസം; ആഴ്ചയിലൊരിക്കൽ എടുക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് വലിയ ആശ്വാസമേകി പ്രതിവാരം (ആഴ്ചയിലൊരിക്കൽ) മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്. ‘അവിക്ക്ലി’ (Read More

Sports

ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയെ മറികടന്ന് എംബപ്പെ

ബോസ്റ്റൺ: മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെ. ക്വാർട്ടർ ഫൈനലിൽ ഉസ്മാൻ ഡെംബലെയ്ക്ക് പുറമെ ഫ്രാൻസിനായി ലക്ഷ്യം കണ്ടത് എംബപെയായിരുന്നു. നടപ്പു ലോകകപ്പിൽ താരത്തിന്റെ എട്ടാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ആകെ 20 ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലും എംബപെ എത്തിച്ചേർന്നു. എട്ട് ഗോളുകളുമായി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയാണ് എംബപെയ്ക്കൊപ്പം ഗോൾ [&Read More

Sports

മൊറോക്കോയെ വീഴ്ത്തി ഫ്രഞ്ച് പട; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിൽ

ബോസ്റ്റൺ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ സൂപ്പർ താരം കിലിയൻ എംബപെ, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ഈ തോൽവിയോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഫ്രഞ്ച് പട കളത്തിൽ മേധാവിത്വം പുലർത്തിയിരുന്നു. 26Read More