27/07/2026
[fontresizer_tawhidurrahmandear_widget]
India

’17കാരിയെ ഫാം ഹൗസിൽ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു’; കേന്ദ്രമന്ത്രിയുടെ മകന് കുരുക്ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്‌ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്‌ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. പെൺകുട്ടിയുടെ [&Read More

Main story

ഹോർമുസ് തീരത്ത് 30 മിസൈൽ താവളങ്ങൾ സജ്ജമാക്കി നിർത്തി ഇറാൻ; 70% ബാലിസ്റ്റിക്

വാഷിങ്ടൺ/തെഹ്‌റാൻ: യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കപ്പെട്ടുവെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ റിപ്പോർട്ട് പുറത്ത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപറേഷൻ എപിക് ഫ്യൂറി’ക്ക് ശേഷവും ഇറാന്റെ മിസൈൽ ശേഖരത്തിൽ വലിയൊരു ഭാഗം ഇപ്പോഴും സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് തീരത്തുള്ള 33 മിസൈൽ താവളങ്ങലിൽ 30ന്റെയും നിയന്ത്രണം തിരിച്ചുപിടിച്ച ഇറാൻ ഇവ സർവസജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നാണ് യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ തകർന്ന 70 ശതമാനം ബാലിസ്റ്റിക് മിസൈൽ [&Read More

India

‘കല്ല്യാണ വീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചു’; ഉത്തരാഖണ്ഡിൽ ദലിത് സഹോദരങ്ങൾക്ക് ക്രൂരമർദനം

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം. കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിലും ക്രൂരമായ മർദനത്തിലും കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം അറിയിച്ചു. ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉമേഷും [&Read More

Entertainment

‘അമ്മ’യിൽനിന്ന് രാജിവെച്ച് അൻസിബ ഹസൻ; കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്ന് നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു അൻസിബ. താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21Read More

India

അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ആശങ്കയിൽ പ്രവാസികൾ

ന്യൂഡൽഹി: വിമാന ഇന്ധന വില വർധിച്ചതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 3 മാസത്തേക്കാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോ, സിംഗപ്പൂർ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചു. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്.പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ ഇന്ധന വില വർധനയും വിമാന റൂട്ടിന്‍റെ വികസനവും ക്രൂ ചെലവും കാരണം വൻ സമ്മർദ്ദമാണ് എയർലൈൻ നേരിടുന്നത്. ഒരു എയർലൈനിൻ്റെ പ്രവർത്തനച്ചെലവിൻ്റെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. [&Read More

India

വിശ്വാസവോട്ട് നേടി വിജയ് സർക്കാർ: പിന്തുണച്ച് എഐഎഡിഎംകെ വിമതർ; സഭ വിട്ടിറങ്ങി ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു.സഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡിഎംകെയുടെ തീരുമാനം. അതേസമയം എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ [&Read More

Kerala

കെ.ബി ഗണേഷ്കുമാറിന് ലൈസൻസ് കിട്ടിയത് 18 വയസിന് മുമ്പ്; പേരിനൊപ്പം എംഎൽഎ പദവിയും;

കൊല്ലം: മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 18 വയസ് തികയുന്നതിന് മുൻപ് ലൈസൻസ് കരസ്ഥമാക്കിയെന്നും ഔദ്യോഗിക രേഖയായ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന പദവി ചട്ടവിരുദ്ധമായി ചേർത്തെന്നുമാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതികൾ. ഈ പൊരുത്തക്കേടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ആർടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലൈസൻസിലെ വിവരങ്ങൾ പ്രകാരം 1966 മെയ് 25 ആണ് ഗണേഷ് കുമാറിന്റെ [&Read More

India

സോണിയ ഗാന്ധി ആശുപത്രിയിൽ; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ അവർ ഉള്ളത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ച്, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഇന്ന് നടക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച മാറ്റിവെച്ചു. കഴിഞ്ഞ കുറച്ചു കാലമായി ശ്വസനതടസ്സവും ആസ്തമയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സോണിയ ഗാന്ധിയെ അലട്ടുന്നുണ്ട്. 2025Read More

Kerala

‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ [&Read More